Quantcast

ട്വന്റി- 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബിനെതിരെ പ്രതിഷേധം: മാധ്യമങ്ങളോട് സംസാരിക്കുന്നത് തടഞ്ഞു

എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകരാണ് പ്രതിഷേധിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2025-12-09 12:43:50.0

Published:

9 Dec 2025 5:34 PM IST

ട്വന്റി- 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബിനെതിരെ പ്രതിഷേധം: മാധ്യമങ്ങളോട് സംസാരിക്കുന്നത് തടഞ്ഞു
X

എറണാകുളം: എറണാകുളത്ത് ട്വന്റി- 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബിനെതിരെ പ്രതിഷേധം. വോട്ട് രേഖപ്പെടുത്തിയ ശേഷം ബൂത്തിന് സമീപത്ത് വെച്ച് സംസാരിച്ചെന്ന് ആരോപിച്ച് യുഡിഎഫും എല്‍ഡിഎഫുമാണ് പ്രതിഷേധിക്കുന്നത്. മാധ്യമങ്ങളോട് സംസാരിക്കുന്നത് പ്രതിഷേധക്കാര്‍ ഇടപെട്ട് തടഞ്ഞു. കിഴക്കമ്പലം പഞ്ചായത്ത് വിലങ്ങ് സെന്റ് മേരീസ് പള്ളി ബൂത്തിലാണ് സംഭവം.

തെരഞ്ഞെടുപ്പില്‍ ട്വന്റി- 20ക്ക് ലഭിക്കുന്ന വമ്പിച്ച ജനപിന്തുണ സിപിഎമ്മും കോണ്‍ഗ്രസും ഭയക്കുന്നുവെന്നും അതുകൊണ്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് അവരെന്നും സാബു മാധ്യമങ്ങളോട് പറഞ്ഞു.

'പരാജയഭീതി കൊണ്ട് ബോധപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് ഇരുമുന്നണികളും. നിരീക്ഷണ ക്യാമറകള്‍ വേണമെന്ന ഹൈക്കോടതി ഉത്തരവുണ്ടായിട്ടും നടപ്പായില്ല.'

ഇക്കുറിയും ട്വന്റി- 20 മികച്ച വിജയം നേടുമെന്നും തെരഞ്ഞെടുപ്പ് വിധി എന്തായാലും അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിഴക്കമ്പലത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റ ശ്രമങ്ങളുണ്ടായിരുന്നു. വിലങ്ങ് സെന്റ് മേരീസ് പള്ളി ബൂത്തിലാണ് പ്രശ്‌നം. മാധ്യമപ്രവര്‍ത്തകര്‍ കോമ്പൗണ്ടില്‍ പ്രവേശിക്കരുതെന്നായിരുന്നു ആവശ്യം.

TAGS :

Next Story