സ്കൂൾ കായികമേളയിലെ പ്രതിഷേധം; സ്കൂളുകളുടെ വിലക്ക് പിൻവലിച്ചു
ഒരാഴ്ചയ്ക്കകം ഉത്തരവും പുറത്തിറക്കുമെന്ന് നിയമസഭാ സബ്മിഷനിൽ വിദ്യാഭ്യാസമന്ത്രി മറുപടി നൽകി

തിരുവനന്തപുരം: സ്കൂൾ കായികമേളയിലെ പ്രതിഷേധത്തിൽ സ്കൂളുകളുടെ വിലക്ക് പിൻവലിച്ചു. മാർ ബേസിൽ, നാവാമുകുന്ദ സ്കൂളുകൾക്കെതിരായ നടപടിയാണ് പിൻവലിച്ചത്. ഒരാഴ്ചയ്ക്കകം ഉത്തരവും പുറത്തിറക്കുമെന്ന് നിയമസഭാ സബ്മിഷനിൽ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി മറുപടി നൽകി.
കായിക മേളയിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ ഖേദം പ്രകടിപ്പിച്ച് സ്കുളുകൾ വകുപ്പിന് കത്ത് നൽകിയിരുന്നു. ശേഷം മുഖ്യമന്ത്രി ഇടപെട്ടു. ഇതിന് പിന്നാലെയാണ് വിലക്ക് പിൻവലിച്ചുകൊണ്ടുള്ള തീരുമാനം. ഉത്തരവ് അടുത്ത ആഴ്ച ഇറങ്ങും.
Updating...
Next Story
Adjust Story Font
16

