Quantcast

'വാടക കൃത്യമായി നൽകണം,ഇല്ലെങ്കില്‍ കുടില്‍കെട്ടി സമരം നടത്തും'; വൈത്തിരി താലൂക്ക് ഓഫീസിൽ മുണ്ടക്കൈ ദുരന്തബാധിതരുടെ പ്രതിഷേധം

പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി

MediaOne Logo

Web Desk

  • Published:

    19 May 2025 10:46 AM IST

വാടക കൃത്യമായി നൽകണം,ഇല്ലെങ്കില്‍ കുടില്‍കെട്ടി സമരം നടത്തും; വൈത്തിരി താലൂക്ക് ഓഫീസിൽ മുണ്ടക്കൈ ദുരന്തബാധിതരുടെ പ്രതിഷേധം
X

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുണ്ടക്കൈ ദുരന്ത ബാധിതരുടെ പ്രതിഷേധം. ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈത്തിരി താലൂക്ക് ഓഫീസ് ഉപരോധിക്കുന്നു.വാടക കൃത്യമായി നൽകുക, സർക്കാർ പ്രഖ്യാപിച്ച 9000 രൂപ കൃത്യമായി നൽകുക എന്നതുൾപ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നിയിച്ചായിരുന്നു പ്രതിഷേധം.

വാടക ഇതുവരെയും കിട്ടിയിട്ടില്ല.അഞ്ചാംതീയതിക്കകം വാടക കൊടുത്തില്ലെങ്കിൽ ഉടമകൾ പുറത്താക്കുമെന്നും സമരക്കാർ പറയുന്നു. ചിലർക്ക് മാത്രമാണ് വാടക കയറിയതെന്നും വാടക കിട്ടിയില്ലെങ്കിൽ കുടിൽകെട്ടി സമരം നടത്തുമെന്നും ജനങ്ങൾ പറഞ്ഞു.താലൂക്ക് ഓഫീസ് ഗേറ്റ് തള്ളി തുറക്കാൻ ശ്രമിച്ചതോടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.


TAGS :

Next Story