സുകുമാരൻ നായരുടെ നിലപാട് മാറ്റത്തിൽ പ്രതിഷേധം; ചങ്ങനാശ്ശേരിയില്‍ ഒരു കുടുംബത്തിലെ നാലുപേർ എൻഎസ്എസ് അംഗത്വം രാജിവച്ചു
രാജി രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നീക്കമെന്ന് പ്രദേശീക നേതൃത്വം

കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ ശബരിമല വിഷയത്തിലെ നിലപാട് മാറ്റത്തിൽ പ്രതിഷേധിച്ച് എൻഎസ്എസ് അംഗത്വം രാജി വെച്ച് കുടുംബം. ചങ്ങനാശ്ശേരി പുഴവാതിലിലെ ഒരു കുടുംബത്തിലെ നാലുപേരാണ് എൻഎസ്എസ് അംഗത്വം രാജിവച്ചത്. പുഴവാത് സ്വദേശി ഗോപകുമാർ സുന്ദരൻ, ഭാര്യ അമ്പിളി ഗോപകുമാർ, മക്കളായ ആകാശ് ഗോപൻ ഗൗരി ഗോപൻ എന്നിവരാണ് അംഗത്വം രാജിവച്ചത്.
രാജി രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നീക്കമെന്ന് പ്രദേശീക നേതൃത്വം പ്രതികരിച്ചു. സെക്രട്ടറിയുടെത് വീണ്ടുവിചാരമില്ലാത്ത ഇടപെടല്ലെന്ന് കണയന്നൂർ എൻഎസ്എസ് കരയോഗം പ്രതികരിച്ചു. പ്രസ്താവന നിരുത്തരവാദിത്തപരമെന്നും വിമർശനമുയർന്നു.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ല സർക്കാരിനുള്ള പിന്തുണയെന്ന് ജി.സുകുമാരൻ നായർ മീഡിയവണിനോട് പറഞ്ഞു. കോൺഗ്രസിൽ നിന്ന് ആരും കൂടിക്കാഴ്ചക്ക് വിളിച്ചില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. നിലപാട് മാറ്റത്തിൽ സുകുമാരൻ നായർക്കെതിരായ പ്രതിഷേധങ്ങൾ തുടരുകയാണ്.
Adjust Story Font
16

