Quantcast

പ്രോവിഡൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പിടിഎ പ്രസിഡന്റിന്റെ മുസ്‌ലിം വിരുദ്ധ പരാമർശം:ജി ഐ ഒ ഡിജിപിക്ക് പരാതി നൽകി

സുപ്രഭാതം ഇ-പേപ്പർ പ്രസിദ്ധീകരിച്ച വാർത്തയോടൊപ്പമുള്ള വീഡിയോയിലാണ് വിവാദ പരമാർശമുള്ളത്.

MediaOne Logo

Web Desk

  • Published:

    28 Aug 2022 6:48 PM GMT

പ്രോവിഡൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പിടിഎ പ്രസിഡന്റിന്റെ മുസ്‌ലിം വിരുദ്ധ പരാമർശം:ജി ഐ ഒ ഡിജിപിക്ക് പരാതി നൽകി
X

കോഴിക്കോട്: പ്രോവിഡൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പിടിഎ പ്രസിഡണ്ട് അനീഷ് താമരക്കുളം നടത്തിയ മുസ്‌ലിം വിരുദ്ധ പരാമർശത്തിനെതിരെ ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ഡിജിപിക്ക് പരാതി നൽകി. ജിഐഓ-ക്ക് വേണ്ടി സംസ്ഥാന സെക്രട്ടറി ആഷിഖ ശിറിനാണ് ഡിജിപി-ക്ക് പരാതി നൽകിയത്. സുപ്രഭാതം ഇ-പേപ്പർ പ്രസിദ്ധീകരിച്ച വാർത്തയോടൊപ്പമുള്ള വീഡിയോയിലാണ് വിവാദ പരമാർശമുള്ളത്.

സ്കൂളിലേക്ക് തട്ടവും മക്കനയും ധരിച്ചു വരുന്നതല്ല ലഹരിയും മയക്കുമരുന്നുമാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. ഇത്തരം വസ്ത്രങ്ങൾ ധരിച്ചു വരുന്ന വിദ്യാർത്ഥികൾക്ക് മൊബൈലും മറ്റു വസ്തുക്കളും വെക്കുന്നത് ലഗ്ഗിൻസ് പോലുള്ള എക്സ്ട്രാ ഫിറ്റിംഗ്സിനുള്ളിൽ ആണെന്നും ഇത്തരം വസ്തുക്കൾ എവിടെ വേണമെങ്കിലും ഒളിപ്പിച്ചു വെക്കാം തുടങ്ങിയ തരത്തിലുള്ള പിടിഎ പ്രസിഡന്റിന്റെ പരാമർശത്തിനെതിരെയാണ് കേസ് കൊടുത്തത്.

ഹിജാബ് അനുവദിച്ചാൽ വിദ്യാർഥിനികൾ ലഹരിയും മയക്കുമരുന്നും സ്കൂളിലേക്ക് കൊണ്ടുവരാൻ അത് മറയാകുന്നു എന്നത് ഗുരുതരമായ ആരോപണമാണെന്നും ഇത് മതവിശ്വാസത്തെയും സ്ത്രീത്വത്തെയും അവഹേളിക്കുന്നതുമായ പ്രസ്താവനയാണെന്നും സമൂഹത്തിൽ മുസ്‌ലിം മത വിഭാഗത്തിനും മുസ്‌ലിം പെൺകുട്ടികൾക്കും എതിരെ തെറ്റിദ്ധാരണ പരത്തുന്നതിനും കലാപം സൃഷ്ടിക്കാനുമുള്ള ബോധപൂർവമായ ശ്രമമാണെന്നും പരാതിയിൽ പറഞ്ഞു.

TAGS :

Next Story