Quantcast

നാളെ മുതൽ ഒരു എംഎസ്എഫുകാരനും കേരളത്തിലെ കാമ്പസിൽ കയറില്ലെന്ന പ്രഖ്യാപനം ഞാൻ നടത്തിയാൽ അവർ എന്ത് ചെയ്യും?- പി.എസ് സഞ്ജീവ്

കാലിക്കറ്റ് സർവകലാശാല കാമ്പസ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് എംഎസ്എഫ്-എസ്എഫ്‌ഐ പ്രവർത്തകർ ഏറ്റുമുട്ടിയത്

MediaOne Logo

Web Desk

  • Published:

    30 Oct 2026 9:08 PM IST

MSF Is a communal organisation says SFI state secretary
X

തിരുവനന്തപുരം: എംഎസ്എഫ് അക്രമത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്. കാസർകോട് മുതൽ തിരുവനന്തപുരം വരെ നാളെ മുതൽ ഒരു എംഎസ്എഫുകാരനും കാമ്പസുകളിൽ കയറില്ലെന്ന് എസ്എഫ്‌ഐ തീരുമാനിച്ചാൽ അവർ എന്ത് ചെയ്യുമെന്ന് സഞ്ജീവ് ചോദിച്ചു. ഉത്തരവാദിത്തപ്പെട്ട ഒരാളെന്ന നിലയിൽ അങ്ങനെയൊരു പ്രഖ്യാപനം താൻ നടത്തിയാൽ എന്താവും സ്ഥിതിയെന്നും സഞ്ജീവ് ചോദിച്ചു.

അതിലേക്കൊന്നും പോവാതിരിക്കലാണ് നല്ലത്. ഈ നാട് അതാഗ്രഹിക്കുന്നില്ല. അങ്ങനെയൊക്കെ നടന്നാൽ വലിയ ക്ഷീണമായിപ്പോവും. അങ്ങനെയൊന്നും തീരുമാനിക്കാത്തത് ശേഷിക്കുറവായി കാണരുത്. ജനങ്ങൾ ഉദ്ദേശിക്കുന്ന തരത്തിൽ രാജ്യത്ത് സമരം ചെയ്തുകൊണ്ടിരിക്കുകയാണ്. അതിൽ നിന്ന് വഴിമാറിപ്പോവാൻ ആഗ്രഹിക്കുന്നില്ല. അത്തരം തീരുമാനങ്ങളിലേക്ക് എത്തിക്കരുതെന്നും സഞ്ജീവ് പറഞ്ഞു.

കാലിക്കറ്റ് സർവകലാശാല കാമ്പസ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് എംഎസ്എഫ്-എസ്എഫ്‌ഐ പ്രവർത്തകർ ഏറ്റുമുട്ടിയത്. കാമ്പസിലെ സംഘർഷത്തിന് പിന്നാലെ ആശുപത്രിയിൽവെച്ചും പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. എംഎസ്എഫ് പ്രവർത്തകർ ആശുപത്രിയിൽ കയറി മർദിച്ചെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്.

സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് യുഡിഎസ്എഫ് പ്രവർത്തകരെയും, ഒരു എസ്എഫ്‌ഐ പ്രവർത്തകനെയും പൊലീസ് അറസ്റ്റ് ചെയ്തു. യുഡിഎസ്എഫ് പ്രവർത്തകരായ എടപ്പാൾ സ്വദേശി പി.ഷറഫുദ്ദീൻ, കെ.പി മുഹമ്മദ് ഫുഹാദ്, എസ്എഫ്‌ഐ പ്രവർത്തകനായ പെരുവള്ളൂർ സ്വദേശി മുഹമ്മദ് മിദ്‌ലാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

TAGS :

Next Story