കണ്ണിന് പരിക്കേറ്റ പാലക്കാട്ടെ കൊമ്പൻ പിടി5നെ മയക്കുവെടി വെച്ചു
പ്രാഥമിക ചികിത്സ നൽകിയ ശേഷം ധോണിയിലെ വനംവകുപ്പിന്റെ ബേസ് ക്യാംപിലേക്ക് മാറ്റിയേക്കും

പാലക്കാട്: കണ്ണിന് പരിക്കേറ്റ പാലക്കാട്ടെ കൊമ്പൻ പിടി5നെ മയക്കുവെടി വെച്ചു. ഡോ.അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം കഞ്ചിക്കോട് വനമേഖലയിലെത്തിയാണ് മയക്ക് വെടിവെച്ചത്.ആനയ്ക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം ധോണിയിലെ വനംവകുപ്പിന്റെ ബേസ് ക്യാംപിലേക്ക് മാറ്റിയേക്കും. ദൗത്യത്തിനായി മുത്തങ്ങയിൽ നിന്ന് വിക്രം, ഭരത് എന്നീ കുങ്കി ആനകളെ നേരത്തെ പാലക്കാട്ടെത്തിച്ചിരുന്നു.
വിഡിയോ റിപ്പോര്‍ട്ട് കാണാം..
Next Story
Adjust Story Font
16

