Quantcast

ബജറ്റിൻമേലുള്ള പൊതുചർച്ച ഇന്ന് മുതൽ; ഇന്ധന നികുതിക്കെതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം

ഇന്ധന വിലയിൽ ഏർപ്പെടുത്തിയ സെസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാകും പ്രതിഷേധം

MediaOne Logo

Web Desk

  • Published:

    6 Feb 2023 12:57 AM GMT

KN Balagopal
X

ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നു

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൻ മേലുള്ള പൊതു ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും. നികുതി നിർദേശങ്ങൾക്കെതിരെ നിയമസഭയിൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധം ഉണ്ടാകും. ഇന്ധന വിലയിൽ ഏർപ്പെടുത്തിയ സെസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാകും പ്രതിഷേധം. നികുതി നിർദ്ദേശങ്ങൾക്കെതിരെ ഭരണപക്ഷത്തും എതിർ സ്വരങ്ങൾ ഉള്ളതിനാൽ അത് മുതലെടുക്കാനാണ് പ്രതിപക്ഷശ്രമം. മറ്റന്നാൾ ചർച്ചയ്ക്കുള്ള ധനമന്ത്രിയുടെ മറുപടിയിലാകും നിർദ്ദേശങ്ങളിൽ ഇളവും കൂട്ടിച്ചേർക്കലുകളും പ്രഖ്യാപിക്കുക.

ഇന്ധന നികുതിയിൽ ഒരു രൂപയെങ്കിലും കുറവ് വരുത്തും എന്നാണ് പ്രതീക്ഷ. സഭയ്ക്ക് അകത്തും പുറത്തും ഉയരുന്ന പ്രതിഷേധങ്ങളുടെ തീവ്രത വിലയിരുത്തി ആകും ഇക്കാര്യത്തിൽ സർക്കാരിന്‍റെ അന്തിമ തീരുമാനം. ബഫൺ സോണുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വനം മന്ത്രി മറുപടി നൽകും.

അതേസമയം ബജറ്റിലെ നികുതി വർധനവിനെതിരായ തുടർ സമരം ചർച്ച ചെയ്യാൻ യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗം ഇന്ന് ചേരും. രാവിലെ 11 ന് നിയമസഭയിലെ പ്രതിപക്ഷ നേതാവിന്‍റെ ഓഫീസിലാണ് യോഗം. നികുതി വർധനവിന് എതിരെ യൂത്ത് കോൺഗ്രസ് ഇന്ന് നിയമസഭയിലേക്ക് മാർച്ച് നടത്തും. നാളെ സെക്രട്ടറിയേറ്റിലേക്കും കലക്ടറേറ്റുകളിലേക്കും മാർച്ച് നടത്താൻ കെ.പി.സി.സിയും തീരുമാനിച്ചിട്ടുണ്ട്. നിയമസഭയ്ക്ക് അകത്തും പുറത്തും ഒരു പോലെ പ്രതിഷേധിക്കാനാണ് പ്രതിപക്ഷ നീക്കം.

TAGS :

Next Story