Quantcast

ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; വേനലെത്തും മുമ്പേ ചുട്ടുപൊള്ളി പുനലൂര്‍

രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ ഒന്നാണ് പുനലൂർ

MediaOne Logo

Web Desk

  • Updated:

    2024-02-19 09:07:47.0

Published:

19 Feb 2024 8:54 AM GMT

ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; വേനലെത്തും മുമ്പേ ചുട്ടുപൊള്ളി പുനലൂര്‍
X

കൊല്ലം: കേരളത്തില്‍ ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. എറണാകുളം, തൃശൂർ, കണ്ണൂർ, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെയാണ് മുന്നറിയിപ്പ്. അതേസമയം, വേനലെത്തും മുമ്പേ ചുട്ടുപൊള്ളുകയാണ് കൊല്ലം പുനലൂര്‍. ചുട്ടുപൊള്ളുന്ന ചൂടില്‍ ജനജീവിതം ദുസ്സഹമാകുകയാണ്.രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ ഒന്നാണ് പുനലൂർ.

പകലെന്നോ രാത്രിയെന്നോ വ്യത്യാസം ഇല്ലാതെയുള്ള ചൂടിൽ ബുദ്ധിമുട്ടുന്നതായി ജനങ്ങൾ പറയുന്നു. പകൽ സമയത്ത് നഗരത്തിലേക്ക്എത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. പകൽ 10 മണിയോട് അടുത്തപ്പോൾ തന്നെ ഇതാണ് പുനലൂരിലെ അവസ്ഥ. വഴിയോര കച്ചവടക്കാർക്കും കൂലിപ്പണിക്കാർക്കും ചൂട് താങ്ങാവുന്നതിലും അപ്പുറമാണഅ. പകലെന്നോ രാത്രിയെന്നോ വ്യത്യാസം ഇല്ലാത്ത കഠിനമായ ചൂട് കൊണ്ട് വലയുകയാണ് ജനങ്ങള്‍. ഫെബ്രുവരിയിൽ ഇതാണ് അവസ്ഥയെങ്കിൽ വരും മാസങ്ങൾ എങ്ങനെ എന്നത് ഇവരെ ആശങ്കപ്പെടുത്തുന്നു.

കഴിഞ്ഞ മാസം ചൂട് 36.8 ഡിഗ്രി സെൽഷ്യസ് വരെ രേഖപെടുത്തി. നിലവിൽ ശരാശരി താപനില 36 ഡിഗ്രി. കഴിഞ്ഞ വർഷം മാർച്ച്‌ ഏപ്രിൽ മാസങ്ങളിൽ ചൂട് 40 ഡിഗ്രിയോടടുത്തെത്തി. പലതരത്തിൽ ചൂടിൽ നിന്ന് രക്ഷനേടാൻ ആളുകൾ വഴികൾ തേടുന്നു. മൂന്നു വശവും മലകളാൽ ചുറ്റപ്പെട്ട പുനലൂരിൽ തമിഴ്നാട്ടിലെ വരണ്ട കാലാവസ്ഥയുടെ സ്വാധീനം ഉൾപ്പടെയാണ് ചൂട് കൂടാൻ കാരണങ്ങളായി പറയുന്നത്.


TAGS :

Next Story