Quantcast

സർക്കാർ ഓഫീസുകളിൽ പഞ്ചിങ് ഇനി മൊബൈൽ ആപ് വഴി; ബയോമെട്രിക് പഞ്ചിങ് ഇല്ലാത്തയിടങ്ങളിലാണ് പുതിയ സംവിധാനം

ഫെയിസ് റെക്കഗ്നിഷൻ മൊബൈൽ ആപ് വഴി ആയിരിക്കും പഞ്ചിങ്

MediaOne Logo

Web Desk

  • Updated:

    2025-05-11 05:19:32.0

Published:

11 May 2025 10:03 AM IST

സർക്കാർ ഓഫീസുകളിൽ പഞ്ചിങ്  ഇനി മൊബൈൽ ആപ് വഴി;  ബയോമെട്രിക് പഞ്ചിങ് ഇല്ലാത്തയിടങ്ങളിലാണ് പുതിയ സംവിധാനം
X

തിരുവനന്തപുരം: ബയോമെട്രിക് പഞ്ചിങ് മെഷീൻ ഇല്ലാത്ത എല്ലാ സർക്കാർ ഓഫീസുകളിലും ഇനി മൊബൈൽ ആപ് വഴി പഞ്ചിങ്. ഫെയിസ് റെക്കഗ്നിഷൻ മൊബൈൽ ആപ് വഴി ആയിരിക്കും പഞ്ചിങ്. നിലവിൽ മെഷിൻ ഉള്ളയിടത്ത് അത് പ്രവർത്തന രഹിതമാകുന്നത് വരെ ഉപയോഗിക്കാം.

സംസഥാനത്തെ സർക്കാർ ഓഫീസുകളിലെ ബയോമെട്രിക് പഞ്ചിങ് സ്പാർക്കുമായി ബന്ധപ്പെടുത്തി ശമ്പള ബിൽ അടക്കം തയ്യാറാക്കുന്ന രീതിയാണ് നിലവിൽ ഉള്ളത്. നിലവിലുള്ള ബയോമെട്രിക് പഞ്ചിങ് സംവിധാനം എൽ സീറോ അടിസ്ഥാനത്തിൽ ഉള്ളതാണ്. കുറച്ചുകൂടി സുരക്ഷിതമായ എൽ വൺ സംവിധാനത്തിലേക്ക് ബയോമെട്രിക് സംവിധാനം മാറണമെന്ന് യൂണിക്‌ ഐഡന്റിഫിക്കേഷൻ അതോറിറ്റി സർക്കാരിന് നിർദേശം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മൊബൈൽ ആപ്പ് തയ്യാറാക്കിയത്.

പരീക്ഷണാടിസ്ഥാനത്തിൽ നേരത്തെ തന്നെ മൊബൈൽ ആപ്പ് തുടക്കം കുറിച്ചിരുന്നു. അത് വളരെ സുഗമമായി പോകുന്ന പശ്ചാത്തലത്തിലാണ് നിലവിൽ പഞ്ചിങ് മെഷീൻ ഇല്ലാത്ത എല്ലാ സർക്കാർ ഓഫീസുകളിലും മൊബൈൽ ആപ്പ് അടിസ്ഥാനമാക്കിയുള്ള പഞ്ചിങ് വേണമെന്ന് സർക്കാർ ഉത്തരവിറക്കിയത്.

TAGS :

Next Story