Quantcast

മാനേജർ പണം തട്ടിയെടുത്തു; കോഴിക്കോട് കോർപറേഷന് 2.83 കോടി തിരികെ നൽകി പഞ്ചാബ് നാഷണൽ ബാങ്ക്

രണ്ടരക്കോടിയിലേറെ പണം ഫണ്ടിൽ നിന്ന് നഷ്ടമായിട്ടും മാസങ്ങൾക്ക് ശേഷമാണ് കോർപറേഷൻ തിരിച്ചറിഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2022-12-01 15:54:22.0

Published:

1 Dec 2022 11:44 AM GMT

മാനേജർ പണം തട്ടിയെടുത്തു; കോഴിക്കോട് കോർപറേഷന് 2.83 കോടി തിരികെ നൽകി പഞ്ചാബ് നാഷണൽ ബാങ്ക്
X

കോഴിക്കോട് കോർപറേഷന് നഷ്ടപ്പെട്ട പണം തിരിച്ച് നൽകി പഞ്ചാബ് നാഷണൽ ബാങ്ക്. റെയിൽവേ ലിങ്ക് റോഡ് ബ്രാഞ്ചിലെ മാനേജറായിരുന്ന റിജിൽ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ 2.83 കോടി രൂപയാണ് പഞ്ചാബ് നാഷണൽ ബാങ്ക് തിരിച്ച് നൽകിയത്. ബാങ്ക് സ്വന്തം തനത് ഫണ്ടിൽ നിന്നാണ് പണം നൽകിയത്. പണം നഷ്ടമായതിൽ കോർപറേഷനും ബാങ്കും ആഭ്യന്തര പരിശോധനകൾ നടത്തും. റിജിലിനെ കണ്ടെത്താനും അന്വേഷണം നടക്കുകയാണ്. രണ്ടരക്കോടിയിലേറെ പണം ഫണ്ടിൽ നിന്ന് നഷ്ടമായിട്ടും മാസങ്ങൾക്ക് ശേഷമാണ് കോർപറേഷൻ തിരിച്ചറിഞ്ഞത്.

എന്നാൽ കോർപറഷന് നഷ്ടപ്പെട്ടത് മൂന്നരക്കോടി രൂപയാണെന്നും വിജിലൻസ് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അതിനിടെ കോർപറേഷൻ ബാങ്ക് ഇടപാടുകൾ് വ്യവസ്ഥാപിതമായി രേഖപ്പെടുത്തുന്നില്ലെന്ന് കുറ്റപ്പെടുത്തുന്ന ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് പുറത്തു വന്നു. മടങ്ങുന്ന ചെക്കുകളുടേതടക്കം രജിസ്റ്റർ സൂക്ഷിക്കുന്നില്ല. നികുതി ഇനങ്ങളുടെ രേഖപ്പെടുത്തലും വ്യവസ്ഥാപിതമല്ലെന്നും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.

നേരത്തെ പഞ്ചാബ് നാഷണൽ ബാങ്ക് കോഴിക്കോട് ലിങ്ക് റോഡ് ബ്രാഞ്ചിൽ പൊലിസ് പരിശോധന നടത്തിയിരുന്നു. കോർപറേഷന്റെ അക്കൗണ്ടിലെ തുക മാനേജർ റിജിൽ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ടായിരുന്നു ഈ പരിശോധന. കോർപറേഷന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട രേഖകൾ കോഴിക്കോട് ടൗൺ സിഐയുടെ നേതൃത്വത്തിൽ പരിശോധിച്ചു.


Punjab National Bank has returned the lost money to Kozhikode Corporation

TAGS :

Next Story