Quantcast

പാതാള തവള സംസ്ഥാന തവളയാകില്ല; ശിപാര്‍ശ തള്ളി

ആരും കാണാത്ത തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിക്കേണ്ടെന്ന് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചു

MediaOne Logo

Web Desk

  • Published:

    31 Jan 2023 2:26 PM GMT

പാതാള തവള സംസ്ഥാന തവളയാകില്ല; ശിപാര്‍ശ തള്ളി
X

തിരുവനന്തപുരം: പാതാള തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. ആരും കാണാത്ത തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിക്കേണ്ടെന്ന് മുഖ്യമന്ത്രി നിലപാട് സ്വീകരിക്കുകയായിരുന്നു.

പശ്ചിമഘട്ടത്തില്‍ അപൂര്‍വമായി കാണുന്ന തവളയെ കേരളത്തിന്‍റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കണമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ശിപാർശ ചെയ്തത്. വേണ്ടെന്ന് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചതോടെ കഴിഞ്ഞ 19ന് സംസ്ഥാന വന്യജീവി ബോർഡ് യോഗം ശിപാര്‍ശ തള്ളുകയായിരുന്നു.

വംശനാശ ഭീഷണി നേരിടുന്ന ഈ തവളകള്‍ മണ്ണിനടിയിലാണ് താമസം. മണ്ണിനടിയില്‍ താമസിക്കുന്ന ഈ തവളകള്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രമേ പുറത്തുവരൂ. പന്നികളുടേതിന് സമാനമായ മൂക്ക് കാരണം പന്നിമൂക്കന്‍ തവളയെന്നും ഇവയ്ക്ക് പേരുണ്ട്.

TAGS :

Next Story