Quantcast

ലീഡ് ഉയര്‍ത്തി ചാണ്ടി ഉമ്മന്‍; യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി

യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ 2578 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2023-09-08 04:01:25.0

Published:

8 Sep 2023 3:35 AM GMT

chandy oommen
X

ചാണ്ടി ഉമ്മന്‍

കോട്ടയം: പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ 2578 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. 4600 വോട്ടാണ് ചാണ്ടിക്ക് ലഭിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസ് 3192 വോട്ടുകളുമായി തൊട്ടുപിന്നിലുണ്ട്. ബി.ജെ.പി സ്ഥാനാര്‍ഥി ലിജിന്‍ ലാലിന് 140 വോട്ടുകളും ലഭിച്ചു.

വോട്ടെണ്ണലിനെ തുടക്കത്തില്‍ തന്നെ ചാണ്ടിക്ക് തന്നെയായിരുന്നു ലീഡ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ ചാണ്ടി ഉമ്മന്‍ ലീഡ് നേടിയിരുന്നു. അയര്‍ക്കുന്നം പഞ്ചായത്തിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണിക്കൊണ്ടിരിക്കുന്നത്. വോട്ടെണ്ണലിന്‍റെ തുടക്കം മുതലെ വിജയപ്രതീക്ഷയിലാണ് യു.ഡി.എഫ്. ചാണ്ടിയുടെ വിജയമുറപ്പിച്ച് ആദ്യം മുതലെ ആഘോഷം തുടങ്ങിയിരുന്നു.

കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 72.86 ശതമാനമായിരുന്നു ഉപതെരഞ്ഞെടുപ്പിലെ പോളിങ്.



TAGS :

Next Story