Quantcast

'നമ്മുടെ കേരളം, ഈ ചോദ്യങ്ങൾ നിങ്ങൾ കണ്ടുവോ'...; ജനത്തോട് ഏഴ് ചോദ്യങ്ങളുമായി പി.വി അന്‍വര്‍

താൻ ഉന്നയിച്ച ആരോപണങ്ങളിൽ ജനാഭിപ്രായം തേടിപി.വി അന്‍വര്‍

MediaOne Logo

Web Desk

  • Updated:

    2024-09-27 10:52:23.0

Published:

27 Sept 2024 4:16 PM IST

PV Anvar MLA
X

മലപ്പുറം: താൻ ഉന്നയിച്ച ആരോപണങ്ങളിൽ ജനാഭിപ്രായം തേടി പി.വി അൻവർ എംഎൽഎ. 'നമ്മുടെ കേരളം, ഈ ചോദ്യങ്ങൾ നിങ്ങൾ കണ്ടുവോ' എന്ന കുറിപ്പോടെ ഏഴ് ചോദ്യങ്ങളിൽ അഭിപ്രായം തേടിയാണ് അൻവർ ​ഗൂ​ഗിൾ ഫോം പുറത്തുവിട്ടത്. ഞാൻ ഉന്നയിച്ച ആരോപണങ്ങൾ ചർച്ച ചെയ്യേണ്ടത്‌ ഈ നാട്ടിലെ ജനങ്ങളാണെന്നും അതൊക്കെ ഇന്നും ചോദ്യചിഹ്നമായി അവിടെ തന്നെയുണ്ടെന്നും ഇക്കാര്യങ്ങളിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നുമാണ് അൻവർ ​ഗൂ​ഗിൾ ഫോം പങ്കുവച്ച് ഫേസ്ബുക്കിൽ കുറിച്ചത്.

പൊതു സമൂഹത്തിന്റെ മുന്നിൽ കഴിഞ്ഞ കുറെ ദിവസമായി പൊലീസിന് എതിരെ ഞാൻ വെളിപ്പെടുത്തുന്ന കാര്യങ്ങൾ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ എന്നതാണ് ആദ്യ ചോദ്യം. കേരള പൊലീസിലെ ചെറിയ ഒരു വിഭാഗം വർഗീയ ശക്തികൾക്ക് അടിമപ്പെട്ട് പ്രവർത്തിക്കുന്നുണ്ടോ?, പച്ചയായ തെളിവുകൾ ഉണ്ടായിട്ടും കേരളീയസമൂഹത്തെ ബാധിച്ച പ്രമാദമായ ചില കേസുകൾ പോലീസ് അട്ടിമറി നടത്തിയോ?, സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥർക് നിർഭയത്തോടെ പ്രവർത്തിക്കാൻ അഭ്യന്തര വകുപ്പ് പിന്തുണ നൽകുന്നുണ്ടോ?, പൊതുസമൂഹത്തിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തത തകർന്നിട്ടുണ്ടോ?, ഞാൻ ഉയർത്തിയ വിഷയങ്ങളിൽ പ്രതിപക്ഷ നേതാക്കൾ സത്യസന്ധമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ടോ?, കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും ഉന്നതരായ നേതാക്കൾ തമ്മിൽ അവിഹിതമായ ബന്ധം നിലനിർത്തുന്നുണ്ടോ? എന്നിവയാണ് അൻവർ ഉയർത്തുന്ന ഏഴ് ചോദ്യങ്ങൾ.

അതേസമയം പോസ്റ്റിന് താഴെ നിരവധി അനുകൂല- പ്രതികൂല കമന്‍റുകളാണ് ഉയരുന്നത്.



TAGS :

Next Story