'തൃണമൂൽ കോൺഗ്രസിനെ ഘടകകക്ഷിയാക്കണം'; യുഡിഎഫ് നേതൃത്വത്തിന് കത്തയച്ച് പി.വി അൻവർ
ഘടകകക്ഷി നേതാക്കൾക്കും കത്ത് നൽകിയിട്ടുണ്ട്

കോഴിക്കോട്: യുഡിഎഫ് നേതൃത്വത്തിന് കത്തയച്ച് മുൻ എംഎൽഎ പി.വി അൻവർ. തൃണമൂൽ കോൺഗ്രസിനെ ഘടകകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് രണ്ട് ദിവസം മുൻപ് കത്തയച്ചത്. 10 പേജുള്ള കത്താണ് യുഡിഎഫ് നേതൃത്വത്തിന് കൈമാറിയത്. ഘടകകക്ഷി നേതാക്കൾക്കും കത്ത് നൽകിയിട്ടുണ്ട്.
രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് അൻവർ കത്തയച്ചത്. കെപിസിസയുടെ രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് നടക്കാനിരിക്കെയാണ് കത്ത്. എന്തുകൊണ്ട് എംഎൽഎ സ്ഥാനം രാജിവെച്ചു എന്നത് മുതൽ തൃണമൂലിൽ ചേർന്ന രാഷ്ട്രീയ സാഹചര്യം വരെ അൻവർ കത്തിൽ വിശദീകരിക്കുന്നു.
Next Story
Adjust Story Font
16

