Quantcast

പി.വി അൻവറിന് 52.21 കോടി രൂപയുടെ ആസ്തി

എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ ആകെ ആസ്തി 63.89 ലക്ഷം രൂപയും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് 8 കോടി രൂപയുടെ ആസ്തിയും ആണുള്ളത്

MediaOne Logo

Web Desk

  • Published:

    3 Jun 2025 8:31 AM IST

പി.വി അൻവറിന് 52.21 കോടി രൂപയുടെ ആസ്തി
X

നിലമ്പൂർ: തൃണമൂൽ സ്ഥാനാർഥി പി.വി അൻവറിന് 52.21 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് നാമനിർദ്ദേശപത്രികൾക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. 25000 രൂപയാണ് കൈയ്യിലുള്ളത്. 1.06 കോടി രൂപ വില വരുന്ന 150 പവൻ ആഭരണവും 10000 രൂപയും വീതമാണ് രണ്ട് ഭാര്യമാരുടെ പക്കലുമുള്ളത്.

18.14 കോടിയുടെ ജംഗമ ആസ്തിയും 34.07 കോടിയുടെ സ്ഥാവര ആസ്തിയും ഉണ്ട്. 20 കോടിയുടെ കടബാധ്യതയും ഉളള്ളതായി സത്യവാങ്മൂലത്തിൽ പറയുന്നു. 10 കേസുകൾ അൻവറിനെതിരെ നിലവിലുണ്ട്.

എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ ആകെ ആസ്തി 63.89 ലക്ഷം രൂപ. ഭാര്യയുടെ ആസ്തി 94.91 ലക്ഷം രൂപയുമാണ്. കൈവശമുള്ളത് 1200 രൂപയും ഭാര്യയുടെ കൈവശം 550 രൂപയും. സ്വന്തമായി വാഹനം ഇല്ല. ഭാര്യയുടെ പേരിൽ രണ്ടു വാഹനങ്ങളുണ്ട്. ഭാര്യയുടെ കൈവശം 18 ലക്ഷം രൂപയുടെ ആഭരണങ്ങൾ ഉണ്ട്. ബാങ്കിലെ നിക്ഷേപം 1.38 ലക്ഷം രൂപയാണ്. 9 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. ഭാര്യയുടെ പേരിലുള്ള ബാധ്യത 25. 4 6 ലക്ഷമാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ക്രിമിനൽ കേസുകൾ നിലവിലുണ്ട്

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് 8 കോടി രൂപയുടെ ആസ്തിയും 72 ലക്ഷം രൂപയുടെ ബാധ്യതയും ആണുള്ളത്. 83 ലക്ഷം രൂപയുടെ ജംഗമവസ്തുക്കളും 800 ഗ്രാം സ്വർണവും നാലു കോടിയിലധികം രൂപയുടെ സ്ഥാവരവസ്തുക്കളും ഉണ്ട്. രണ്ടു കേസുകൾ നിലവിലുണ്ട്

TAGS :

Next Story