Quantcast

എഡിജിപി അജിത് കുമാർ, പി. ശശി എന്നിവർ​ക്കെതിരെ പാർട്ടിക്ക് പരാതി നൽകാൻ പി.വി. അൻവർ

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇന്ന് പരാതി നൽകും

MediaOne Logo

Web Desk

  • Published:

    4 Sept 2024 6:31 AM IST

PV Anwar-Ajith Kumar
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാർ എന്നിവർക്കെതിരെ പി.വി. അൻവർ എംഎൽഎ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകും. രാവിലെ 9 മണിക്ക് മുമ്പ് പരാതി നൽകാനാണ് തീരുമാനം. മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ പകർപ്പ് സിപിഎം സംസ്ഥാന സെക്രട്ടറിക്കും കൈമാറും.

മുഖ്യമന്ത്രി സമഗ്രമായ അന്വേഷണം ഉറപ്പുനൽകിയെന്നും, സംഘടനാപരമായ പ്രശ്നങ്ങൾ പാർട്ടി പരിശോധിക്കണമെന്നും അൻവർ ആവശ്യപ്പെടും. പി. ശശി സൂപ്പർ മുഖ്യമന്ത്രി ചമയുന്നു എന്ന പരാതി പി.വി. അൻവർ പാർട്ടിയെ അറിയിക്കും. അൻവറിന്റെ പരാതി വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ റിപ്പോർട്ട് ചെയ്തേക്കും. പരാതിയിൽ എന്ത് തുടർനടപടി വേണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കും

അതേസമയം, എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ പൊലീസിൽ കൂടുതൽ പരാതികൾ ലഭിച്ചിട്ടുണ്ട്. അന്വേഷണസംഘം രൂപീകരിച്ചശേഷവും അനധികൃത സ്വത്ത് സമ്പാദനമെന്ന ആരോപണമടക്കമുള്ള പരാതികൾ പൊലീസിന് ലഭിച്ചുകഴിഞ്ഞു. സംസ്ഥാന പൊലീസ് മേധാവിക്ക് തന്നെ ലഭിച്ച പരാതികളാണ് കൂടുതൽ. തിരുവനന്തപുരം കവടിയാറിലെ ഭൂമിയിടപാട്, ആശുപത്രി വിൽപ്പനയുമായി ബന്ധപ്പെട്ട ഇടപാട് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് രണ്ടുദിവസത്തിനിടെ ലഭിച്ചത്. ഇവയിൽ ഇതുവരെ തീരുമാനമായിട്ടില്ല.

പ്രത്യേക അന്വേഷണ സംഘം ഇന്നലെ യോഗം ചേർന്നപ്പോഴും പുതിയ പരാതികളിൽ അന്വേഷണം നടത്തുന്ന കാര്യത്തിൽ തീരുമാനമായില്ല. പി.വി. അൻവർ അജിത് കുമാറിനെതിരെ നൽകിയ പരാതിയിൽ അന്വേഷണം നടത്താനാണ് സംസ്ഥാന പൊലീസ് മേധാവിയോട് മുഖ്യമന്ത്രി നിർദേശിച്ചത്. ഇതിനാലാണ് അൻവറിന്റേതല്ലാത്ത പരാതികളിൽ തീരുമാനമെടുക്കാൻ വൈകുന്നത്.

TAGS :

Next Story