Quantcast

യുഡിഎഫ് സ്ഥാനാര്‍ഥി ആരായാലും പി.വി അൻവര്‍ പൂര്‍ണമായും പിന്തുണക്കും: ആര്യാടൻ ഷൗക്കത്ത്

വലിയ മുന്നേറ്റം കഴിഞ്ഞ കാലങ്ങളിൽ യുഡിഎഫിന് നടത്താൻ സാധിച്ചുവെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-05-26 05:01:18.0

Published:

26 May 2025 8:24 AM IST

Aryadan Shoukath
X

മലപ്പുറം: യുഡിഎഫിന്‍റെ സ്ഥാനാർഥി ആരായാലും വിജയിപ്പിക്കാൻ സജ്ജമായ മണ്ണാക്കി നിലമ്പൂരിനെ പ്രവർത്തകർ മാറ്റിയെന്ന് ആര്യാടൻ ഷൗക്കത്ത്. വലിയ മുന്നേറ്റം കഴിഞ്ഞ കാലങ്ങളിൽ യുഡിഎഫിന് നടത്താൻ സാധിച്ചുവെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

ആരാണ് സ്ഥാനാർഥിയെന്ന തീരുമാനം ഇതുവരെ വന്നിട്ടില്ല. അത് ഹൈക്കമാന്‍ഡ് തീരുമാനിക്കും . യുഡിഎഫിന്‍റെ നേതാക്കന്മാരുമായി അൻവർ സംസാരിക്കുന്നുണ്ട്. യുഡിഎഫുമായി സഹകരിക്കാൻ അൻവർ തയ്യാറാണ്. അൻവർ ഒരു വലിയ ഘടകമാണ് . അൻവറിന്‍റെ ഘടകം യുഡിഎഫിന് അനുകൂലമാണെന്നും ആര്യാടൻ പറഞ്ഞു.

അതേസമയം നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി. ജൂൺ 19 നാണ് തെരഞ്ഞെടുപ്പ് . ജൂൺ 23ന് വോട്ടെണ്ണും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ജൂൺ രണ്ടാണ്.



TAGS :

Next Story