Quantcast

പി.വി അൻവറിന്റെ യുഡിഎഫ് പ്രവേശനം: ചർച്ചകൾ വീണ്ടും സജീവം

തെരഞ്ഞെടുപ്പിന് ശേഷം പി.വി അൻവറും യുഡിഎഫ് നേതാക്കളും സ്വരം മയപ്പെടുത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    24 Jun 2025 10:07 AM IST

പി.വി അൻവറിന്റെ യുഡിഎഫ് പ്രവേശനം: ചർച്ചകൾ വീണ്ടും സജീവം
X

നിലമ്പൂർ: പി.വി അൻവറിൻ്റെ യുഡിഎഫ് പ്രവേശന ചർച്ചയിൽ തുടങ്ങിയ നിലമ്പൂർ തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോഴും പി.വി അൻവർ- യുഡിഎഡഫ് ചർച്ചകൾകളിൽ തന്നെ എത്തിനിൽക്കുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം പി.വി അൻവറും യുഡിഎഫ് നേതാക്കളും സ്വരം മയപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ്റെ നിലപാട് ഇതിൽ നിർണായകമാകും.

വി.ഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഇല്ലെന്ന് അൻവർ തെരഞ്ഞെടുപ്പ് സമയങ്ങളിൽ ആവർത്തിച്ചു പറഞ്ഞെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം ഈ നിലപാടിൽ മാറ്റം വരുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് അൻവറിന്റെ തൃണമൂൽ കോൺഗ്രസിനെ മുന്നണിയിൽ എടുക്കുന്നത് വൈകിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സതീശനെതിരെ വിമർശനമുന്നയിച്ചതെന്നും വ്യക്തിപരമായ വിമർശനമല്ലെന്നും തെരഞ്ഞെപ്പിന് ശേഷം അൻവർ വ്യക്തമാക്കിയിരുന്നു.


TAGS :

Next Story