Quantcast

കോഴിക്കോട് കോഴിക്കൂട്ടിൽ നിന്ന് പെരുമ്പാമ്പ് പിടിയിൽ

രണ്ട് കോഴികളെ വിഴുങ്ങിയ നിലയിലായിരുന്നു പാമ്പ്.

MediaOne Logo

Web Desk

  • Published:

    30 Oct 2022 8:05 AM GMT

കോഴിക്കോട് കോഴിക്കൂട്ടിൽ നിന്ന് പെരുമ്പാമ്പ് പിടിയിൽ
X

കോഴിക്കോട്: മുക്കത്ത് കോഴിക്കൂട്ടിൽ നിന്ന് പെരുമ്പാമ്പ് പിടിയിൽ. കാഞ്ഞിരമൊഴി സ്വദേശി വിശ്വനാഥന്റെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്.

രണ്ട് കോഴികളെ വിഴുങ്ങിയ പാമ്പ് പുറത്ത് കടക്കാൻ കഴിയാതെ കൂട്ടിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. വനംവകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് റാപ്പിഡ് റെസ്പോൺസ് ടീം എത്തി പാമ്പിനെ പിടികൂടി.

പാമ്പിനെ താമരശേരി റേഞ്ച് ഓഫീസിൽ എത്തിച്ചതിനു ശേഷം വനത്തിൽ തുറന്നു വിടും.

TAGS :

Next Story