Quantcast

പെരുമ്പാമ്പിനെ മരത്തില്‍ കെട്ടിയിട്ട നിലയില്‍; വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി മോചിപ്പിച്ചു

ചികിത്സക്കായി വെറ്ററിനറി ക്ലിനിക്കിലേക്ക് കൊണ്ടുപോയി

MediaOne Logo

Web Desk

  • Updated:

    2021-09-08 15:05:14.0

Published:

8 Sep 2021 1:40 PM GMT

പെരുമ്പാമ്പിനെ മരത്തില്‍ കെട്ടിയിട്ട നിലയില്‍; വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി മോചിപ്പിച്ചു
X

വടക്കാഞ്ചേരി വാഴക്കോട് ജങ്ഷനിൽ പെരുമ്പാമ്പിനെ കയറിൽ കെട്ടി ബന്ധിച്ച നിലയിൽ കണ്ടെത്തി. വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ അകമലയിലെ വനം വകുപ്പിന്റെ വെറ്ററിനറി ക്ലിനിക്കിലേക്ക് മാറ്റി.

ഇന്ന് ഉച്ചയ്ക്കാണ് പെരുമ്പാമ്പിനെ കയറില്‍ കെട്ടി മരത്തോട് ബന്ധിച്ച നിലയില്‍ കണ്ടെത്തിയത്. ആരാണ് ചെയ്തതെന്ന് കണ്ടെത്താനായില്ല. ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചത്. പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ചികിത്സ നല്‍കാന്‍ ക്ലിനിക്കിലേക്ക് കൊണ്ടുപോവുകയായിരുന്നു. സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം തുടങ്ങി.

TAGS :

Next Story