Quantcast

ഖത്തർ കെഎംസിസിയിലെ കവർച്ച: കീഴടങ്ങിയത് ബിജെപി നേതാവ് ബാലകൃഷ്ണൻ പരപ്പിൽ

കേസിൽ ആകെ ആറ്​ പ്രതികളാണുള്ളത്

MediaOne Logo

Web Desk

  • Updated:

    2026-10-21 13:29:38

Published:

21 Oct 2026 6:55 PM IST

ഖത്തർ കെഎംസിസിയിലെ കവർച്ച: കീഴടങ്ങിയത് ബിജെപി നേതാവ് ബാലകൃഷ്ണൻ പരപ്പിൽ
X

കോഴിക്കോട്​/ദോഹ: ഖത്തറിലെ കെഎംസിസി ഓഫിസിൽ റൂം ബോയിയെ കെട്ടിയിട്ട്​ എട്ട്​ കോടി രൂപ കവർന്ന കേസിൽ ഒരാൾ ​കോഴി​ക്കോട്​ പൊലീസിൽ കീഴടങ്ങി. ബിജെപി പ്രാദേശിക നേതാവ് കോഴിക്കോട് കൊയിലാണ്ടി സ്വദേശി പരപ്പിൽ ബാലകൃഷ്ണൻ ആണ് കീഴടങ്ങിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ആയിരുന്നു ഇയാൾ.

കേസിൽ ആകെ ആറ്​ പ്രതികളാണുള്ളത്​. 2025 സെപ്​റ്റംബർ 18ന്​ അൽ തുമാമയിലെ കെഎംസിസി ഓഫിസിലാണ്​ കവർച്ച നടന്നത്​. കെട്ടിടത്തിൽ ഉണ്ടായിരുന്ന റൂം ബോയിയു​ടെ കൈയും കാലും ​കെട്ടിയിട്ട ശേഷം ഓഫിസ്​ റൂമിലെ സ്​ട്രോങ്​ റൂം ഗ്യാസ്​ കട്ടർ ഉപയോഗിച്ച്​ തകർത്ത്​ 31 ലക്ഷം റിയാൽ (ഏകദേശം 8.06 കോടി രൂപ) കവരുകയായിരുന്നു. കോഴിക്കോട്​ ജില്ലയിലെ കൊയിലാണ്ടി പൊലീസ്​ സ്​റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്​ഐആർ പ്രകാരം ആറ്​ പ്രതികളാണുള്ളത്​.

പികെ അബ്​ദുൽ റഹീം നൽകിയ പരാതിയിൽ 2026 സെപ്​റ്റംബർ 15നാണ്​ ​​കൊയിലാണ്ടി പൊലീസ്​ കേസ്​ എടുത്തത്​. ബോംബെ ഷാജി, റാഷി, സാലിഹ്​ എന്ന ബാവ, ഹസൻ എന്ന മമ്മാലി, നിസാർ എന്നിവരാണ്​ കേസിലെ മറ്റ്​ പ്രതികൾ. ബോംബെ ഷാജി, റാഷി, സാലിഹ്​ എന്നിവർ ഗുഢാ​ലോചന നടത്തുകയും ബാലകൃഷ്​ണൻ, ഹസൻ, നിസാർ എന്നിവരുടെ സഹായത്തോടെ കവർച്ച നടത്തുകയായിരുന്നുവെന്നുമാണ്​ പരാതിയിലുള്ളത്​.

TAGS :

Next Story