Quantcast

'ചോദ്യപേപ്പറും ഉത്തരവും വിൽപ്പനയ്ക്ക്': ടെലഗ്രാം ഗ്രൂപ്പുകളിൽ പ്രചരണം

ശനിയാഴ്ച നടക്കാനിരിക്കുന്ന എഫ്.എം.ജി.എ പരീക്ഷയുടെ പ്രചരണമാണ് നടക്കുന്നത്

MediaOne Logo

Web Desk

  • Published:

    4 July 2024 9:33 PM IST

NEET
X

തിരുവനന്തപുരം: ശനിയാഴ്ച നടക്കാനിരിക്കുന്ന വിദേശ മെഡിക്കൽ ബിരുദ പരീക്ഷ (FMGA) യുടെ ചോദ്യപേപ്പറും ഉത്തരവും വിൽപ്പനയ്ക്ക് എന്ന് പ്രചരണം. ടെലഗ്രാം ഗ്രൂപ്പുകളിലാണ് പ്രചരണം നടക്കുന്നത്. ഇതിന്റെ സൂത്രധാരന്മാരെ പിടികൂടാൻ പൊലീസ് അന്വേഷണം തുടങ്ങി.

പ്രചരണം നടത്തുന്നവർക്കെതിരെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ദി പബ്ലിക് എക്സാമിനേഷൻ (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ട് 2024 പ്രകാരം രജിസ്റ്റർ ചെയ്യുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസാണിത്.

TAGS :

Next Story