Quantcast

ചോദ്യപ്പേപ്പർ ലഭിച്ചത് ഒരു മണിക്കൂർ വൈകി: ഈങ്ങാപ്പുഴ സ്‌കൂളിൽ നീറ്റ് വൈകിയതായി പരാതി

450 കുട്ടികളാണ് സ്‌കൂളിൽ നീറ്റിനായി രജിസ്റ്റർ ചെയ്തത്, ഇതിൽ 60ഓളം കുട്ടികൾക്ക് പരീക്ഷ വൈകി

MediaOne Logo

Web Desk

  • Updated:

    2023-05-07 15:35:06.0

Published:

7 May 2023 3:27 PM GMT

Complaints about NEET delay in Eengapuzha school
X

കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴയിൽ നീറ്റ് വൈകിയതായി പരാതി. വിദ്യാർഥികൾക്ക് ചോദ്യപ്പേപ്പർ ലഭിച്ചത് ഒരു മണിക്കൂർ വൈകിയാണെന്ന് രക്ഷിതാക്കൾ ആരോപിച്ചു.

ഈങ്ങാപ്പുഴ മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് പരീക്ഷ വൈകിയത്. രണ്ട് മണിക്കൂറോളം പരീക്ഷ വൈകിയതായാണ് പരാതി. രണ്ട് മണിക്ക് തുടങ്ങേണ്ട പരീക്ഷയിൽ ഒന്നരമണിക്കൂർ വൈകിയാണ് ചോദ്യപ്പേപ്പർ വിതരണം ചെയ്തത്.

പരീക്ഷയെഴുതാനുള്ള കുട്ടികളുടെ എണ്ണത്തിൽ ആശയക്കുഴപ്പമുണ്ടാവുകയും ചോദ്യപ്പേപ്പർ കുറഞ്ഞതിനാൽ മറ്റ് കേന്ദ്രങ്ങളിൽ നിന്ന് എത്തിക്കേണ്ടി വന്നതുകൊണ്ട് പരീക്ഷ തുടങ്ങാൻ താമസിച്ചെന്നുമാണ് സ്‌കൂൾ അധികൃതർ നൽകുന്ന വിശദീകരണം.

450 കുട്ടികളാണ് സ്‌കൂളിൽ നീറ്റിനായി രജിസ്റ്റർ ചെയ്തത്. ഇതിൽ 60ഓളം കുട്ടികൾക്ക് പരീക്ഷ വൈകി

TAGS :

Next Story