Quantcast

'യജമാനന്മാരുടെ ഉച്ചഭാഷിണിയായ പി.ടി ഉഷയെയല്ല രാജ്യം ആരാധിക്കുന്നത്, പ്രസ്താവന തിരുത്തണം'- മന്ത്രി ആർ ബിന്ദു

പി ടി ഉഷയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്

MediaOne Logo

Web Desk

  • Updated:

    2023-04-28 10:36:52.0

Published:

28 April 2023 10:10 AM GMT

r bindu, pt usha,
X

തിരുവനന്തപുരം: സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്കെതിരെ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി ഉഷ നടത്തിയ പ്രസ്താവന തിരുത്തണമെന്ന് മന്ത്രി ആർ ബിന്ദു. യജമാനന്മാരുടെ ഉച്ചഭാഷിണിയായ പി.ടി ഉഷയെയല്ല രാജ്യം ആരാധിക്കുന്നത്. ഗുസ്തി താരങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പി ടി ഉഷയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ലൈംഗിക പരാതികളിൽ നടപടി സ്വീകരിക്കാത്തത് രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കില്ലേയെന്ന് താരങ്ങൾ ചോദിച്ചു. മാധ്യമങ്ങളെ വിളിച്ച് സ്വന്തം അക്കാദമിയെ കുറിച്ച് പറഞ്ഞ് കരഞ്ഞ പി ടി ഉഷയാണ് ലൈംഗിക ആരോപണമുന്നയിച്ച് പ്രതിഷേധിക്കുന്നവരെ അധിക്ഷേപിക്കുന്നതെന്നും പ്രസ്താവന വേദനിപ്പിച്ചെന്നും ബജ്രംഗ് പൂനിയ പ്രതികരിച്ചു.

വനിതാ താരമായിട്ടും തങ്ങളെ കേൾക്കാൻ പി.ടി ഉഷ തയ്യാറായില്ലെന്ന് സാക്ഷി മാലിക് പ്രതികരിച്ചു. താരങ്ങളുടെ ആരോപണങ്ങൾക്ക് സാക്ഷിയാണ് താനെന്ന് സായ് മുൻ ഫിസിയോ പരഞ്ജീത് മാലിക് വ്യക്തമാക്കി. പരാതി ഉന്നയിച്ച തന്നെ സായ് പുറത്താക്കിയെന്നും ഇക്കാര്യം മേൽനോട്ട സമിതിക്ക് മുമ്പാകെ അറിയിച്ചതാണെന്നും പരഞ്ജീത് പറഞ്ഞു.

പരാതികൾ ഉന്നയിക്കാൻ വേദികൾ ഉണ്ടെന്നിരിക്കെ തെരുവിലെ സമരം കായിക മേഖലക്ക് ദോഷമാണെന്നാണ് പി.ടി ഉഷ പറഞ്ഞത്.

TAGS :

Next Story