ആർ. രാജഗോപാൽ 'ദി ടെലഗ്രാഫ്' എഡിറ്റർ അറ്റ് ലാർജ് സ്ഥാനം രാജിവെച്ചു
1996-ൽ കൊൽക്കത്തയിൽ പത്രത്തിന്റെ ജോയിന്റ് ന്യൂസ് എഡിറ്ററായി സേവനം തുടങ്ങിയ രാജഗോപാൽ വിരമിക്കാൻ നാല് വർഷം ബാക്കി നിൽക്കേയാണ് രാജിവെക്കുന്നത്.

ന്യൂഡൽഹി: വായനക്കാരെ ആകർഷിക്കുന്ന തലക്കെട്ടുകൾ കൊണ്ട് ‘ദി ടെലഗ്രാഫ്’ പത്രത്തെ ശ്രദ്ധേയനാക്കിയ പ്രമുഖ മാധ്യമപ്രവർത്തകൻ ആർ. രാജഗോപാൽ പത്രത്തിന്റെ എഡിറ്റർ അറ്റ് ലാർജ് സ്ഥാനം രാജിവെച്ചു. 1996-ൽ കൊൽക്കത്തയിൽ പത്രത്തിന്റെ ജോയിന്റ് ന്യൂസ് എഡിറ്ററായി സേവനം തുടങ്ങിയ രാജഗോപാൽ വിരമിക്കാൻ നാല് വർഷം ബാക്കി നിൽക്കേയാണ് രാജിവെക്കുന്നത്. എഡിറ്റർ പദവിയിൽ ഡൽഹിയിലെ മാധ്യമ പ്രവർത്തകനായ സംഘർഷൻ ഠാക്കൂറിനെ നിയമിച്ച മാനേജ്മെന്റ് രാജഗോപാലിന്റെ ഉത്തരവാദിത്തം ഒരു മാസാന്ത കോളമാക്കി മാറ്റിയിരുന്നു.
Next Story
Adjust Story Font
16

