അറിഞ്ഞുകൊണ്ട് അയ്യപ്പന് ദോഷകരമാകുന്ന ഒന്നും ചെയ്യില്ല; തന്ത്രിയെ പിന്തുണച്ച് ആർ.ശ്രീലേഖ
കേസിന്റെ പോക്ക് എങ്ങോട്ടാണെന്ന് കണ്ണുതുറന്ന് കാണാൻ ഭക്ത ജനങ്ങളോട് അപേക്ഷിക്കുന്നുവെന്നും പോസ്റ്റിലുണ്ട്

തിരുവനന്തപുരം: തന്ത്രി കണ്ഠരര് രാജീവരരെ പിന്തുണച്ച് ബിജെപി നേതാവ് ആർ.ശ്രീലേഖ. ബിജെപി നിലപാട് തള്ളിയാണ് ശ്രീലേഖയുടെ പ്രസ്താവന. തന്ത്രി കണ്ഠരര് രാജീവരരെ 30 വർഷത്തിലേറെയായി അറിയാം. അറിഞ്ഞു കൊണ്ട് അയ്യപ്പന് ദോഷകരമാകുന്ന ഒന്നും ചെയ്യില്ലെന്നും ശ്രീലേഖ പറഞ്ഞു.
കേസിന്റെ പോക്ക് എങ്ങോട്ടാണെന്ന് കണ്ണുതുറന്ന് കാണാൻ ഭക്ത ജനങ്ങളോട് അപേക്ഷിക്കുന്നുവെന്നും പോസ്റ്റിലുണ്ട്. ശ്രീലേഖ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് വിവാദമായതോടെ ഡിലീറ്റ് ചെയ്തു.
ഇന്ന് ഉച്ചയോടെയാണ് തന്ത്രിയെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ കൊല്ലം വിജിലൻസ് കോടതി തന്ത്രിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സ്വർണക്കൊള്ള കേസിൽ തന്ത്രിക്ക് പങ്കുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക ഇടപാടിൽ അന്വേഷണം വേണമെന്നും തന്ത്രിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും റിപ്പോർട്ടിലുണ്ട്.
Adjust Story Font
16

