Quantcast

വർഗീയ പരാമർശം; ഫാദർ തിയോഡോഷ്യസിനെതിരെ കേസെടുത്തു

ഡിജിപിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം പൊലീസ് കേസെടുത്തത്

MediaOne Logo

Web Desk

  • Updated:

    2022-11-30 14:58:40.0

Published:

30 Nov 2022 2:48 PM GMT

വർഗീയ പരാമർശം; ഫാദർ തിയോഡോഷ്യസിനെതിരെ കേസെടുത്തു
X

തിരുവനന്തപുരം: മന്ത്രി വി. അബ്ദുറഹ്മാനെതിതിരായ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാദർ തിയോഡേഷ്യസിന്റെ വർഗീയ പരാമർശത്തില്‍ പൊലീസ് കേസെടുത്തു. ഡിജിപിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം പൊലീസ് കേസെടുത്തത്. ഐഎൻഎൽ സംസ്ഥാന കമ്മിറ്റി നൽകിയ പരാതിയിലാണ് നടപടി. വർഗീയ അധിക്ഷേപത്തിൽ കേസെടുക്കണെന്നാവശ്യപ്പെട്ട് ഐഎൻഎൽ സംസ്ഥാനകമ്മിറ്റി ഡിജിപിക്ക് ഇന്നലെ പരാതി നൽകിയിരുന്നു.

അതേസമയം വർഗീയ പരാമർശത്തിൽ ഫാദർ തിയോഡേഷ്യസ് ഖേദം പ്രകടിപ്പിച്ചു. പരാമർശം വികാര വിക്ഷോഭത്തിൽ നാക്കുപിഴയായി സംഭവിച്ചതാണെന്ന് ഫാദർ തിയോഡോഷ്യസ് പ്രസ്താവനയിൽ പറഞ്ഞു. ന്യൂനപക്ഷങ്ങൾ കൈകോർത്തു പ്രവർത്തിക്കേണ്ട ഈയവസരത്തിൽ തന്റെ പ്രസ്താവന സമുദായങ്ങൾക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കാൻ ഇടയായതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി വി അബ്ദുറഹ്മാൻറെ പേരിൽ തന്നെ തീവ്രവാദിയുണ്ടെന്നായിരിന്നു വിഴിഞ്ഞം സമരസമിതി നേതാവ് ഫാദർ തിയോഡോഷ്യസ് ഡിക്രൂസിന്റെ പരാമർശം. ഇതിനെതിരെ ആദ്യം പ്രതികരിച്ചത് മുൻമന്ത്രി കെ ടി ജലീലാണ്. വർഗീയ പരാമർശത്തിൽ രാഷ്ട്രീയ നേതാക്കൾ പ്രതികരിക്കാത്തതിൽ അത്ഭുതമെന്ന് പറഞ്ഞ കെ . ടി ജലീൽ ,വിഴിഞ്ഞത്ത് നടന്നത് താനൂർ കടപ്പുറത്താകാതിരുന്നത് മഹാഭാഗ്യമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു

ഒറ്റപ്പെട്ട പ്രതികരണം എന്നായിരിന്നു നിയമമന്ത്രി പി രാജീവിന്റെ പ്രതികരണം. മന്ത്രി വി . അബ്ദുറഹ്മാനെതിരെയുള്ള വിഴിഞ്ഞം സമരസമിതി കൺവീനർ ഫാദർ തിയഡോഷ്യസ് ഡിക്രൂസിന്റെ പരാമർശം ഖേദകരമെന്ന് മന്ത്രി വി.ശിവൻകുട്ടിയും പറഞ്ഞു. സമരമസമിതി നേതാവിനെതിരെ കേസ് എടുക്കണമെന്ന് കേരള മുസ്ലീം ജമാഅത്തും ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS :

Next Story