'തിരുവനന്തപുരത്തായിരുന്നെങ്കിൽ എൻ്റെ വോട്ട് ഡോ. ഹാരിസിന്': റഫീഖ് അഹമ്മദ്
'തിരുവനന്തപുരത്തായിരുന്നെങ്കിൽ എൻ്റെ വോട്ട് ഡോ. ഹാരിസിന്' എന്നാണ് റഫീഖ് അഹമ്മദ് ഫേസ്ബുക്ക് പേജില്‍ കുറിച്ചത്

തൃശൂര്‍: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ദുരിതം തുറന്നുപറഞ്ഞ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പുമായി കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്.
'തിരുവനന്തപുരത്തായിരുന്നെങ്കിൽ എൻ്റെ വോട്ട് ഡോ. ഹാരിസിന്' എന്നാണ് അദ്ദേഹം ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.
അതേസമയം ഡോക്ടര്‍ ഹാരിസിന്റെ വെളിപ്പെടുത്തലിൽ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി . ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ധ സംഘം തിരുവനന്തപുരത്ത് എത്തി തെളിവെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടും പ്രിൻസിപ്പലും അന്വേഷണ പരിധിയിലാണ്. അന്വേഷണ സംഘത്തിൽ തൃപ്തിയുണ്ടെന്ന് ഡോക്ടർ ഹാരിസ് ചിറക്കൽ പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളജിലെ സൂപ്രണ്ട് ജയകുമാർ ടി.കെ, യൂറോളജി വിഭാഗം മേധാവി ഡോക്ടർ രാജീവൻ, ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ബി പത്മകുമാർ, നെഫ്രോളജി വിഭാഗം മേധാവി ഡോക്ടർ ഗോമതി എസ് തുടങ്ങിയവരാണ് വിദഗ്ധ സമിതിയിൽ. ഡോക്ടർ ഹാരിസ് ചിറക്കൽ വെളിപ്പെടുത്തിയ കാര്യങ്ങളെക്കുറിച്ച് സമിതി വിശദമായി അന്വേഷിച്ച് സർക്കാരിന് റിപ്പോർട്ട് നൽകും.
Adjust Story Font
16

