റാഗിംഗ്;കാസർകോട് പ്ലസ് വൺ വിദ്യാർഥിയുടെ മുടി സീനിയർ വിദ്യാർഥികൾ മുറിച്ചു

മുടി മുറക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-11-26 05:26:59.0

Published:

26 Nov 2021 5:26 AM GMT

റാഗിംഗ്;കാസർകോട് പ്ലസ് വൺ വിദ്യാർഥിയുടെ മുടി സീനിയർ വിദ്യാർഥികൾ മുറിച്ചു
X

കാസർകോട് ഉപ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥി സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗെന്ന് പരാതി. സീനിയർ വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർത്ഥിയുടെ മുടി മുറിച്ചു. മുടി മുറക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

സ്‌കൂളിന് ചേർന്നുള്ള കഫറ്റീരിയയിൽ നിന്നാണ് പ്ലസ് വൺ വിദ്യാർഥിയുടെ മുടി മുറിച്ചത്. സംഭവത്തിന് പിന്നാലെ സ്‌കൂളിനെതിരെ പ്രതിഷേധവുമായി വിദ്യാർഥികളുടെ മാതാപിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

ഇതിന് മുമ്പും ഇതുപോലെ റാഗിംഗ് നടന്നിട്ടുണ്ടെന്നും, എന്നാൽ പരാതി നൽകിയാൽ സ്‌കൂൾ ഗൗരവത്തോടെയല്ല പരിഗണിക്കുന്നതെന്നും പല രക്ഷിതാക്കളും വിമർശനമായി ഉന്നയിക്കുന്നു.

സ്‌കൂളിന് പുറത്ത് നടന്നതുകൊണ്ട് സംഭവം റാഗിംഗ് ആണെന്ന് പരിഗണിക്കാൻ സാധിക്കില്ലെന്നാണ് സ്‌കൂളിലെ ഒരുകൂട്ടം അധ്യാപകരുടെ നിലപാട്.

Plus One student at Kasargod Uppala Government Higher Secondary School complains of ragging by senior students. Senior students cut the hair of a Plus One student. The video of the haircut has been released.

TAGS :

Next Story