Quantcast

പത്തു വർഷം ഒറ്റമുറിക്കകത്ത് ജീവിക്കാൻ പ്രേരിപ്പിച്ചത് സാഹചര്യങ്ങള്‍: സജിതയും റഹ്മാനും പറയുന്നു

തീവ്രമായ പ്രണയമാണ് എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ തങ്ങൾക്ക് പ്രചോദനമായത്.

MediaOne Logo

Web Desk

  • Updated:

    2021-06-10 11:53:16.0

Published:

10 Jun 2021 4:52 PM IST

പത്തു വർഷം ഒറ്റമുറിക്കകത്ത് ജീവിക്കാൻ പ്രേരിപ്പിച്ചത് സാഹചര്യങ്ങള്‍: സജിതയും റഹ്മാനും പറയുന്നു
X

പാലക്കാട് നെന്മാറയിൽ അയൽവാസിയായ യുവതിയെ പത്തുവർഷം വീട്ടുകാർ പോലും അറിയാതെ യുവാവ് ഒളിപ്പിച്ച് താമസിപ്പിച്ചതാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച. സൗകര്യങ്ങൾ കുറഞ്ഞ കൊച്ചുവീട്ടിലെ ഒറ്റമുറിയിൽ ഇരുവരും പത്ത് വര്‍ഷം കഴിഞ്ഞുവെന്നതാണ് അത്ഭുതകരം. സജിതക്കുള്ള ഭക്ഷണവും വസ്ത്രവുമെല്ലാം ഈ കാലയളവില്‍ റഹ്മാന്‍ എത്തിച്ചു നല്‍കി. കഥ പുറലോകം അറിഞ്ഞതോടെ ഇരുവരും എല്ലാം തുറന്നു പറഞ്ഞു.

അയൽവാസികളായ റഹ്മാനും, സജിതയും വീട്ടുകാരുടെ എതിർപ്പ് ഭയന്നാണ് ഒളിച്ച് താമസം തുടങ്ങിയത്. വീട്ടുകാർ അറിയാതെ പകൽ മുഴുവൻ ഈ കൊച്ചു മുറിക്കകത്ത് ജീവിക്കും. രാത്രിയിൽ മാത്രം പ്രഥമിക കാര്യങ്ങൾക്കായി പുറത്തിറങ്ങും.

സഹോദരിയുടെ വിവാഹം, വീട് പൊളിച്ചുമേയൽ, തുടങ്ങി പലതും വീട്ടില്‍ സംഭവിച്ചു. പിടിക്കപെടുമെന്ന് പല തവണ വിചാരിച്ചെങ്കിലും അതുണ്ടായില്ല. സാഹചര്യങ്ങളാണ് ഇത്രയും കാലം ഒറ്റമുറിയിൽ താമസിപ്പിച്ചതെന്നും ഇവർ പറയുന്നു. തങ്ങളുടെ വാദങ്ങൾ തെറ്റാണെന്ന് പറയുന്നവരോട് ഇവർക്ക് പറയാനുള്ളത് ഇത്രമാത്രമാണ്.

വീട്ടിൽ നിന്നും ഭക്ഷണം ലഭിക്കാതായതോടെയാണ് ഇവര്‍ വാടക വീട്ടിലേക്ക് മാറിയത്. വിത്തനശേരിയിലെ വാടക വീട്ടിലാണ് റഹ്മാനും സജിതയും ജീവിക്കുന്നത്. തീവ്രമായ പ്രണയമാണ് എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ തങ്ങൾക്ക് പ്രചോദനമായതെന്നും സജിതയും റഹ്‌മാനും കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story