'മെസ്സിക്ക് പകരം റഹ്മാൻ കളിക്കുന്നതാണ് നല്ലത്'; കായിക മന്ത്രിയെ പരിഹസിച്ച് രമേശ് ചെന്നിത്തല
ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

പത്തനംതിട്ട: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് കായിക മന്ത്രിയെ പരിഹസിച്ച് രമേശ് ചെന്നിത്തല. മെസ്സിക്ക് പകരം റഹ്മാൻ കളിക്കുന്നതാണ് നല്ലതെന്നും പഴയ സുഹൃത്തായതുകൊണ്ട് കൂടുതൽ പറയുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന സർക്കാർ കരാർ ലംഘിച്ചെന്ന എഎഫ്എ മാർക്കറ്റിങ് മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്‌സന്റെ ആരോപണത്തിന് പിന്നാലെയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളജ് വിഷയത്തിൽ കള്ളങ്ങൾ പറഞ്ഞുപറഞ്ഞ് അവസാനം മാപ്പ് പറഞ്ഞ് തടി ഊരാൻ ശ്രമിക്കുന്നു. സത്യം പറഞ്ഞ ഡോക്ടറെ ഇതുപോലെ പീഡിപ്പിക്കാൻ പാടുണ്ടോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
Next Story
Adjust Story Font
16

