രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഓഫീസിൽ; മണ്ഡലത്തിലെത്തിയത് 38 ദിവസങ്ങള്‍ക്കുശേഷം
മണ്ഡല സന്ദര്‍ശനത്തിനുശേഷം വൈകിട്ടോടെയാണ് രാഹുൽ എംഎൽഎ ഓഫീസിലെത്തിയത്

പാലക്കാട്: ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ എംഎൽഎ ഓഫീസിലെത്തി. 38 ദിവസങ്ങള്‍ക്കുശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് മണ്ഡലത്തിൽ എത്തിയത്.
മണ്ഡല സന്ദര്‍ശനത്തിനുശേഷം വൈകിട്ടോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഓഫീസിലെത്തിയത്. ഓഫീസിൽ വെച്ച് ഷാൽ അണിയിച്ചാണ് പ്രവര്‍ത്തകരിലൊരാള്‍ രാഹുലിനെ സ്വീകരിച്ചത്. എംഎൽഎ ഓഫീസിൽ വെച്ച് നിവേദനങ്ങളും രാഹുൽ വാങ്ങി. വിശദമായി എല്ലാം പിന്നീട് പറയാമെന്നും കാണാമെന്നും മാത്രമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം.
രാഹുലിനെതിരെ ഡിവൈഎഫ്ഐയും ബിജെപിയും പ്രതിഷേധിച്ചു. കുന്നത്തൂര്‍ മേട്ടിലെ രണ്ട് മരണവീടുകളിലാണ് രാഹുൽ ആദ്യം സന്ദര്‍ശനം നടത്തിയത്. ഇതിന് പുറമെ കടകളിലെല്ലാം എത്തി ആളുകളെ കാണുകയും സംസാരിക്കുകയും ചെയ്തു. എംഎല്‍എ വാഹനത്തിലാണ് രാഹുല്‍ മണ്ഡലത്തില്‍ എത്തിയത്. കഴിഞ്ഞമാസം 17നാണ് രാഹുല്‍ മണ്ഡലത്തില്‍ അവസാനമായി എത്തിയത്.
Adjust Story Font
16

