Quantcast

രാഹുൽ 12ാം ദിവസവും ഒളിവിൽ; തിരച്ചിലിന് പുതിയ സംഘം

ആദ്യ സംഘത്തോട് ബംഗളൂരുവിൽ നിന്ന് തിരിച്ചെത്താൻ നിർദേശം

MediaOne Logo

Web Desk

  • Updated:

    2025-12-07 03:37:54.0

Published:

7 Dec 2025 8:24 AM IST

രാഹുൽ 12ാം ദിവസവും ഒളിവിൽ; തിരച്ചിലിന് പുതിയ സംഘം
X

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തലിനെ കണ്ടെത്താൻ പുതിയ സംഘത്തെ നിയോഗിച്ചു. ആദ്യത്തെ സംഘത്തോട് ബംഗളൂരുവിൽ നിന്ന് തിരിച്ചെത്താൻ നിർദേശം. മുൻകൂർ ജാമ്യ അപേക്ഷയിൽ തീരുമാനമായതിനു ശേഷമായിരിക്കും രാഹുലിന്റെ അറസ്റ്റ്. രാഹുലിനെ ലൊക്കേറ്റ് ചെയ്യുകയാണ് ലക്ഷ്യം. നിലവിലുള്ള സംഘത്തിൽ നിന്നുതന്നെ വിവരങ്ങൾ ചോരുന്നതായും റിപ്പോർട്ട് ഉണ്ടായിരുന്നു.

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്ത കേസിൽ പരാതിക്കാരിയുടെ മൊഴി വേഗത്തിൽ രേഖപ്പെടുത്താൻ അന്വേഷണസംഘം. മൊഴി നൽകാൻ തയാറെന്ന് പരാതിക്കാരി അറിയിച്ചിരുന്നു. രാഹുലിനെതിരെ കൂടുതൽ തെളിവുകൾ ഹാജരാക്കാൻ എസ്ഐടി നീക്കം.

23 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുക. രാഹുലിന്റെ മുൻകൂർ ജാമ്യ അപേക്ഷ നാളെ പരിഗണിക്കാനിരിക്കെയാണ് നടപടികൾ വേഗത്തിലാക്കുന്നത്. മൊഴി നൽകാൻ തയ്യാറാണെന്ന് അന്വേഷണസംഘത്തെ പരാതിക്കാരി അറിയിച്ചിരുന്നു.

രാഹുലിനെതിരെ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. അതേസമയം രാഹുലിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. രാഹുൽ കർണാടകയിൽ തന്നെ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. രാഹുലിന് കർണാടകയിൽ ഒളിവിൽ കഴിയാൻ കോൺഗ്രസിന്റെ സഹായം ലഭിക്കുന്നുണ്ടെന്നാണ് സിപിഎം ഉൾപ്പെടെ ആരോപിക്കുന്നത്. എന്നാൽ 11 ദിവസമായിട്ടും രാഹുലിനെ പിടികൂടാൻ സാധിക്കാത്തതിൽ പോലീസിനും ആഭ്യന്തര വകുപ്പിനും എതിരെ വിമർശനം ഉയരുന്നുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ കോടതി അറസ്റ്റ് തടഞ്ഞിരുന്നില്ല. ഹരജി തിങ്കളാഴ്ച പരിഗണിക്കും. ലൈംഗിക അതിക്രമ പരാതികളില്‍ കാലതാമസം ബാധകമല്ലെന്ന് കോടതി. പൊലീസ് തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കണം. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ജാമ്യാപേക്ഷയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. കേസില്‍ ഇരയോ മൊഴിയോ ഇല്ല. കെപിസിസി പ്രസിഡന്റിന് വന്ന ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ കേസിനാസ്പദമായ സംഭവം നടന്നിട്ടേയില്ലായെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അതിവേഗ കോടതിയാണ് അപേക്ഷ പരിഗണിച്ചത്. രാഷ്ട്രീയ പ്രാധാന്യമുള്ള കേസാണിതെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍. പരാതിക്കാരിയുടെ പേരോ സംഭവ സ്ഥലമോ വ്യക്തമല്ലെന്ന് അഭിഭാഷകന്‍. നേരത്തെ രജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞെന്നും രാഹുലിന്റെ അഭിഭാഷകൻ. ആദ്യ കേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ടെന്നും വാദം. രാഹുലിന്റെ സ്വന്തം പാര്‍ട്ടിയുടെ അധ്യക്ഷനാണ് പരാതി ഡിജിപിക്ക് കൈമാറിയതെന്ന് പ്രൊസിക്യൂഷന്‍. തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റണമെന്നും പ്രൊസിക്യൂഷന്‍ ആവശ്യപ്പെട്ടു.

TAGS :

Next Story