Quantcast

മാറാട് പരാമര്‍ശം; സഖാവ് ബാലന്‍റേത് ശശികല ടീച്ചർ പോലും ഞെട്ടുന്ന തീവ്ര ഹിന്ദുത്വ രാഷ്ട്രീയ ലൈനെന്ന് രാഹുൽ ഈശ്വര്‍

ശരിക്കും ശശികല ടീച്ചർ ആണ് സഖാവ് ബാലനെതിരെ പരാതി കൊടുക്കേണ്ടത്

MediaOne Logo

Web Desk

  • Published:

    9 Jan 2026 8:50 AM IST

മാറാട് പരാമര്‍ശം; സഖാവ് ബാലന്‍റേത് ശശികല ടീച്ചർ പോലും ഞെട്ടുന്ന തീവ്ര ഹിന്ദുത്വ രാഷ്ട്രീയ ലൈനെന്ന് രാഹുൽ ഈശ്വര്‍
X

തിരുവനന്തപുരം: സിപിഎം നേതാവ് എ.കെ ബാലന്‍റെ മാറാട് പരാമര്‍ശത്തിൽ പ്രതികരണവുമായി രാഹുൽ ഈശ്വര്‍. ശരിക്കും ശശികല ടീച്ചറാണ് സഖാവ് ബാലനെതിരെ പരാതി കൊടുക്കേണ്ടതെന്നും സഖാവ് ബാലൻ 'മാറാട് കലാപ ഭീതി എന്ന തീവ്ര ഹിന്ദുത്വ രാഷ്ട്രീയ ലൈൻ സിപിഎം മുഖംമൂടി' ഇട്ടു പറഞ്ഞാൽ പിന്നെ ബിജെപി രാഷ്ട്രീയത്തിനെന്താ കേരളത്തിൽ സ്പേസ് എന്നും അദ്ദേഹം ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ശരിക്കും ശശികല ടീച്ചർ ആണ് സഖാവ് ബാലനെതിരെ പരാതി കൊടുക്കേണ്ടത്. സഖാവ് ബാലൻ 'മാറാട് കലാപ ഭീതി എന്ന തീവ്ര ഹിന്ദുത്വ രാഷ്ട്രീയ ലൈൻ സിപിഎം മുഖംമൂടി' ഇട്ടു പറഞ്ഞാൽ പിന്നെ ബിജെപി രാഷ്ട്രീയത്തിനെന്താ കേരളത്തിൽ സ്പേസ് ..??? എത്ര സിമ്പിൾ ആണ് കാര്യങ്ങൾ. മുസ്‌ലിം, ക്രിസ്ത്യൻ 70% - 75% കോൺഗ്രസ് + മുസ്‌ലിം ലീഗ് / യുഡിഎഫിനു വോട്ട് ചെയ്യും.

ബാക്കി കേരളത്തിൽ ഉള്ള 50% - 55% ഹിന്ദുക്കൾ -- അതിൽ 12 - 15% നായർ + ബ്രാഹ്മണ + സവർണ ഹിന്ദു വോട്ടുകൾ, 22 - 25% ഈഴവ / തിയ്യ വോട്ടുകൾ, 10 % ഹിന്ദു മറ്റു (വിശ്വകർമ, നാടാർ അടക്കം)+ പിന്നാക്ക വോട്ടുകൾ (പുലയ, ആദിവാസി, SC/ST അടക്കം ഉള്ള വോട്ടുകൾ)

കമ്മ്യൂണിസ്റ്റ് പാർട്ടി vs ബിജെപി പോരാട്ടം ഈ വോട്ടുകൾക്ക് വേണ്ടിയാണ്. അതുകൊണ്ടാണ് ശശികല ടീച്ചർ പോലും ഞെട്ടുന്ന തീവ്ര ഹിന്ദുത്വ രാഷ്ട്രീയ ലൈൻ സഖാവ് ബാലൻ പറയുന്നത്. എന്നിട്ടു പേര് -- വിശ്വമാനവികത, മതേതരത്വം, മതം രാഷ്ട്രീയത്തിൽ വേണ്ട, മത നിരപേക്ഷത..

TAGS :

Next Story