രാഹുൽ ഈശ്വർ അതിജീവിതയുടെ പേരും വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല- ദീപ രാഹുൽ ഈശ്വർ
'പെൺകുട്ടി പറയുന്നത് കളവാണെന്ന് വിളിച്ചു പറഞ്ഞതിനാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്'

തിരുവനന്തപുരം: രാഹുൽ ഈശ്വർ അതിജീവിതയുടെ പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ലെന്നും അഭിപ്രായങ്ങൾ പറഞ്ഞതിനും പെൺകുട്ടി പറയുന്നത് കളവാണെന്ന് വിളിച്ചു പറഞ്ഞതിനുമാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നതെന്ന് ഭാര്യ ദീപ മിഡിയവണിനോട് പറഞ്ഞു.
'ഇന്ന് വൈകീട്ടോടെ വീട്ടിൽ വന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ലാപ്‌ടോപ് ഉൾപ്പടെയുള്ളവ കൈയ്യിൽ കരുതരണമെന്നും വീട്ടിലെത്തിയ പൊലീസ് പറഞ്ഞു. തങ്ങളുടെ വാഹനത്തിൽ തന്നെയാണ് വന്നത്. ആദ്യം തൈക്കാട് ഓഫീസിലേക്കാണെന്നാണ് പറഞ്ഞത്. യാത്രമധ്യേയാണ് എആർ ക്യാമ്പിലേക്കാണെന്ന് പറഞ്ഞ ' തെന്നും രാഹുൽ ഈശ്വറിന്റെ ഭാര്യ പറഞ്ഞു. രാഹുൽ ഈശ്വറിനെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകളിൽ അതിജീവിതയുടെ പേരും ഐഡന്റിറ്റി വെളിപ്പെടുത്തി എന്നാണ് പറയുന്നത്.രാഹുൽ ഈശ്വർ അത്തരത്തിലൊന്നും ചെയ്തിട്ടില്ല. രാഹുൽ പെൺകുട്ടിയെ എതിർത്തിരുന്നു. അത് നിയമത്തിന് എതിരല്ലെന്നും ദീപ പറഞ്ഞു.
Adjust Story Font
16

