Quantcast

സന്തോഷ്‌ ട്രോഫി താരം ജെസിനെ അഭിനന്ദിച്ച് രാഹുൽ ഗാന്ധിയുടെ കത്ത്

'ഫുട്ബോളിനോടുള്ള അഭിനിവേശം സാധ്യതകളുടെ ഒരു ലോകം തുറന്ന് ജെസിനെ ഉയരങ്ങളിൽ എത്തിക്കും'

MediaOne Logo

Web Desk

  • Published:

    15 May 2022 4:56 PM IST

സന്തോഷ്‌ ട്രോഫി താരം ജെസിനെ അഭിനന്ദിച്ച്  രാഹുൽ ഗാന്ധിയുടെ കത്ത്
X

നിലമ്പൂര്‍: സന്തോഷ് ട്രോഫി താരം ജെസിനെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി എംപിയുടെ കത്ത്. സ്വന്തം നാട്ടിൽ നിന്ന് നേടിയെടുത്ത വിജയം ഏറെക്കാലം ഓർമിക്കപ്പെടുന്നതാണെന്നും ആ വിജയത്തിൽ അഭിനന്ദനങ്ങൾ നേരുന്നുവെന്നും പറഞ്ഞാണ്‌ രാഹുൽ ഗാന്ധിയുടെ കത്ത് തുടങ്ങുന്നത്.

"തങ്ങളുടെ ടീമിന് വേണ്ടിയുള്ള കാണികളുടെ അടങ്ങാത്ത ആവേശത്തിന്റെയും ടീമിന്റെ തീവ്രമായ നിശ്ചയദാർഢ്യത്തിന്റെയും വിജയമാണിത്. ഈ വിജയത്തിൽ നിർണായകമായ പങ്ക് വഹിക്കാൻ ജെസിനെ പോലെ വയനാട് മണ്ഡലത്തിലുള്ള ഒരു യുവതാരത്തിന്‌ സാധിച്ചു എന്നത് അഭിമാനകരമാണ്‌. നിങ്ങളുടെ വിജയം വളർന്നുവരുന്ന ഫുട്ബോൾ പ്രേമികൾക്ക് പ്രചോദനമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ യാത്രയിൽ നിങ്ങളെ പിന്തുണച്ച പരിശീലകനെയും കുടുംബാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും അഭിനന്ദിക്കാനും ഞാൻ ആഗ്രഹിക്കുന്നു"- രാഹുൽ ഗാന്ധി എം.പി കത്തിൽ പറഞ്ഞു.

ഫുട്ബോളിനോടുള്ള അഭിനിവേശം സാധ്യതകളുടെ ഒരു ലോകം തുറന്ന് ജെസിനെ ഉയരങ്ങളിൽ എത്തിക്കും എന്ന് പ്രതീക്ഷിക്കുന്നുതായും ഭാവി ഉദ്യമത്തിൽ വിജയിക്കട്ടെയെന്നും പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്. നിലമ്പൂരിൽ വെച്ച് നടന്ന ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ്‌ അഡ്വ. വി.എസ് ജോയി കത്ത് ജെസിന് കൈമാറി.

TAGS :

Next Story