Quantcast

'എത്ര വേണമെങ്കിലും ചോർത്തിക്കോളൂ.. ഭയമില്ല'; പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തലിനെ വിമർശിച്ച് രാഹുൽ ഗാന്ധി

തനിക്കും തന്റെ ഓഫീസിലുള്ളവർക്കും ആപ്പിൾ സന്ദേശം ലഭിച്ചുവെന്നും രാഹുൽ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-10-31 07:51:53.0

Published:

31 Oct 2023 7:45 AM GMT

Rahul Gandhi criticized opposition leaders phone tapping
X

ഡൽഹി: പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നതിനെ ശക്തമായി വിമർശിച്ച് രാഹുൽ ഗാന്ധി. ഭയമില്ല ഭയപ്പെട്ട് പിന്നോട്ടില്ല. എത്ര വേണമെങ്കിലും ചോർത്തിക്കോളുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തനിക്കും തന്റെ ഓഫീസിലുള്ളവർക്കും ആപ്പിൾ സന്ദേശം ലഭിച്ചു വെന്നും രാഹുൽ പറഞ്ഞു. നരേന്ദ്രമോദിയുടെ ആത്മാവ് അദാനിയുടെ ഒപ്പമാണ്. അധികാരം അദാനിയുടെ കൈയ്യിലാണ്. അദാനിക്കെതിരെ ആരെങ്കിലും പറഞ്ഞാൽ ഉടൻ നടപടി ആരംഭിക്കുമെന്നും രാഹുൽ പറഞ്ഞു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ അദാനി ഒന്നാം സ്ഥാനത്തും മോദിയും അമിത് ഷായും രണ്ടും മൂന്നും സ്ഥാനത്തുമാണ്. സർക്കാർ ഇതെല്ലാം ചെയ്യുന്നത് അദാനിക്ക് വേണ്ടിയാണെന്നും വിമാനത്താവളങ്ങളും വ്യവസായങ്ങളുമെല്ലാം ആദാനിക്ക് തീറെഴുതി നൽകിയെന്നും രാഹുൽ കുറ്റപ്പെടുത്തി. അതിനിടെ ജാതി സെൻസസ് നടപ്പിലാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. കൃത്യമായ കണക്കുണ്ടായാൽ മാത്രമേ ഫണ്ട് എല്ലാവരിലേക്കും എത്തുകയുള്ളുവെന്നും രാഹുൽ അഭിപ്രായപ്പെട്ടു.

മഹുവ മോയ്ത്ര, ശശി തരുരുർ, സുപ്രിയ ശ്രീ നേതും, പവൻ ഖേഡ, സീതാറാം യെച്ചൂരി, അഖിലേഷ് യാദവ്, രാഘവ് ഛദ്ദ, അസദുദ്ദീൻ ഒവൈസി, കെ.സി വേണുഗോപാൽ, മാധ്യമ പ്രവർത്തകരായ സിദ്ധാർഥ് വരദരാജൻ, ശ്രീറാം കർറി എന്നിവർക്കാണ് ഫോൺ ചോർത്തുന്നതായി ആപ്പിളിൽ നിന്ന് നിർദേശം ലഭിച്ചത്.

TAGS :

Next Story