Quantcast

‘രാഹുൽ ഗാന്ധി ഊർജം പകരുന്ന നേതാവ്’; പ്രതിഷേധം തുടരുമെന്ന് വി.ഡി. സതീശൻ

പ്രതിപക്ഷ നേതാവിന് പോലും പ്രതിഷേധിക്കാനുള്ള അവകാശമില്ലാത്ത സാഹചര്യമാണെന്ന് വി.ഡി. സതീശൻ

MediaOne Logo

Web Desk

  • Updated:

    2026-10-07 15:01:13

Published:

7 Oct 2026 8:20 PM IST

‘രാഹുൽ ഗാന്ധി ഊർജം പകരുന്ന നേതാവ്’; പ്രതിഷേധം തുടരുമെന്ന് വി.ഡി. സതീശൻ
X

ഡൽഹി: കസ്റ്റഡിയിലെടുത്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. രാഹുൽ ഗാന്ധി ഊർജം പകരുന്ന നേതാവാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവിന് പോലും പ്രതിഷേധിക്കാനുള്ള അവകാശമില്ലാത്ത സാഹചര്യമാണെന്ന് വി.ഡി. സതീശൻ ആരോപിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് പോലും ആരെയും കയറ്റിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന ആഴ്ച മുഴുവൻ സമരങ്ങളായിരിക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചാണ് വിവിധ സംസ്ഥാനങ്ങളിൽ ബി.ജെ.പി ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നിലവിലെ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിൽ അഭിമാനമുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.

TAGS :

Next Story