Quantcast

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍; വിവിധ പരിപാടികളിൽ പങ്കെടുക്കും

ഇന്നലെ കോഴിക്കോട്ട്, മലപ്പുറം ജില്ലകളിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത രാഹുൽ ഇന്ന് മുഴുവൻ സമയവും വയനാട്ടിലുണ്ടാകും

MediaOne Logo

Web Desk

  • Published:

    30 Nov 2023 7:09 AM IST

rahul gandhi
X

രാഹുല്‍ ഗാന്ധി

വയനാട്: വയനാട് എം.പി രാഹുൽ ഗാന്ധി ഇന്ന് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഇന്നലെ കോഴിക്കോട്ട്, മലപ്പുറം ജില്ലകളിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത രാഹുൽ ഇന്ന് മുഴുവൻ സമയവും വയനാട്ടിലുണ്ടാകും. രാവിലെ 9.30-ന് ബത്തേരി ഇഖ്റ ആശുപത്രിയിലാണ് ആദ്യ പരിപാടി. ശേഷം അമ്പലവയലിൽ മഞ്ഞപ്പാറ - നെല്ലാറച്ചാൽ - മലയച്ചൻകൊല്ലി റോഡിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുന്ന എം പി ജില്ലാ കലോത്സവ വേദി സന്ദർശിക്കും.

ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് കലക്ട്രേറ്റിൽ നടക്കുന്ന ദിശ മീറ്റിംഗിൽ പങ്കെടുത്ത ശേഷം എം.പി. ഫണ്ട് ഉപയോഗിച്ച് വയനാട് മെഡിക്കൽ കോളേജിനായി വാങ്ങിയ ആംബുലൻസിൻ്റെ ഫ്ലാഗ് ഓഫ് കലക്ട്രേറ്റ് പരിസരത്ത് നിർവ്വഹിക്കും. വൈകുന്നേരം മാനന്തവാടി നഗരസഭ അമൃത് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും എം.പി.ഫണ്ടുപയോഗിച്ച് വാളാട് പി.എച്ച്.സി.ക്ക് വേണ്ടി വാങ്ങിയ ആംബുലൻസിൻ്റെ താക്കോൽ കൈമാറ്റവും നിർവഹിച്ച ശേഷം അഞ്ച് മണിയോടെ പഴശ്ശി കൂടീരത്തിൽ പുഷ്പാർച്ചന നടത്തും.



TAGS :

Next Story