Quantcast

മോഹമൊക്കെ കൊള്ളാം, പക്ഷേ പാലക്കാട്ടുകാര്‍ സമ്മതിക്കില്ലായെന്ന് മാത്രം; സ്പീക്കര്‍ക്ക് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

അവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ രണ്ടാമത് എത്തിയ ബി.ജെ.പിയെ ജയിപ്പിക്കും എന്നല്ലേ?

MediaOne Logo

Web Desk

  • Published:

    14 March 2023 12:49 PM IST

Shafi Parambil
X

ഷാഫി പറമ്പില്‍/ രാഹുല്‍ മാങ്കൂട്ടത്തില്‍

കോഴിക്കോട്: ഷാഫി പറമ്പില്‍ അടുത്ത തവണ തോറ്റുപോകുമെന്ന സ്പീക്കര്‍ എ.എന്‍ ഷംസീറിന്‍റെ നിയമസഭയിലെ പരാമര്‍ശത്തിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ഷാഫി പറമ്പിൽ തോല്‍ക്കും, അല്ലെങ്കിൽ തോല്‍പിക്കും എന്ന് സി.പി.എം പറയുമ്പോൾ അവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ രണ്ടാമത് എത്തിയ ബി.ജെ.പിയെ ജയിപ്പിക്കും എന്നല്ലേ? എന്ന് രാഹുല്‍ ചോദിച്ചു.



സഭയിലെ പ്രതിഷേധം ജനങ്ങൾ കാണുന്നുണ്ടെന്നും ഷാഫി പറമ്പിൽ അടുത്ത തവണ തോറ്റ് പോകുമെന്നുമായിരുന്നു സ്പീക്കറുടെ പരമാർശം. സ്പീക്കറുടെ കസേരയിൽ ആണ് ഇരിക്കുന്നത് എന്ന് ഷംസീർ മറന്നുപോകുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്പീക്കർ സ്പീക്കറുടെ ജോലി മര്യാദക്ക് എടുക്കണമെന്നായിരുന്നു ഷാഫി പറമ്പിലിന്‍റെ പ്രതികരണം.'അത് പാലക്കാട്ടുകാരും എന്‍റെ പാർട്ടിയും തീരുമാനിക്കുമെന്ന്' അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.



രാഹുലിന്‍റെ കുറിപ്പ്

"ഷാഫി പറമ്പിൽ അടുത്ത തവണ തോല്‍ക്കും" സ്പീക്കർ എ.എന്‍ ഷംസീർ.

നാടിന് വേണ്ടി , ശുദ്ധ വായുവിന് വേണ്ടി നിയമസഭയിൽ ശബ്ദം ഉയർത്തിയതിന്‍റെ പേരിലാണ് ഈ ഭീഷണി...

ഷാഫി പറമ്പിൽ തോല്‍ക്കും, അല്ലെങ്കിൽ തോല്‍പിക്കും എന്ന് സി.പി.എം പറയുമ്പോൾ അവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ രണ്ടാമത് എത്തിയ ബി.ജെ.പിയെ ജയിപ്പിക്കും എന്നല്ലേ? മോഹമൊക്കെ കൊള്ളാം, പക്ഷേ പാലക്കാട്ടുകാര്‍ സമ്മതിക്കില്ലായെന്ന് മാത്രം. അവിടെ ബി.ജെ.പിയെ ജയിപ്പിച്ച് ഷാഫി പറമ്പിലിനെ തോല്‍പിക്കുവാൻ ഇത്തവണയും നിങ്ങൾ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പാലക്കാട് പിടിക്കാൻ നരേന്ദ്ര മോദിയും അമിത് ഷായും പിണറായി വിജയനും പ്രചാരണത്തിനു വന്നിട്ടും നടന്നില്ല. പിന്നല്ലേ ഷംസീർ....

വിജയൻ പറയും പോലെയല്ല ' ഇത് ജനുസ്സ് വേറെയാണ്.... 'Shafi Parambil

TAGS :

Next Story