Quantcast

പിഷാരടിക്ക് പിന്തുണ; ട്രോളുകൾക്ക് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

സഖാക്കളെ സംബന്ധിച്ചിടത്തോളം അവരല്ലാത്ത എല്ലാം തെറ്റാണ്.

MediaOne Logo

Web Desk

  • Published:

    4 May 2021 2:43 PM GMT

പിഷാരടിക്ക് പിന്തുണ; ട്രോളുകൾക്ക് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ
X

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ പരാജയവുമായി ബന്ധപ്പെട്ട് നടൻ രമേഷ് പിഷാരടിയെ ട്രോളുന്നവർക്ക് മറുപടിയുമായി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. കലാകാരനായാൽ ഇടതുപക്ഷ സഹയാത്രികനും അടിമയുമായിരിക്കണമെന്ന പൊതുബോധത്തിനെതിരെ നടന്ന രമേഷ് പിഷാരടിയ്ക്കുള്ള പിന്തുണ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുൽ അറിയിച്ചത്.

രമേഷ് പിഷാരടി പ്രചരണത്തിനു പോയിടത്തെല്ലാം യു.ഡി.എഫ് സ്ഥാനാർഥികൾ പരാജയപ്പെട്ടുവെന്ന തരത്തില്‍ നടനെതിരെ വ്യാപകമായി സൈബര്‍ ആക്രമണം നടന്നിരുന്നു. ജൂനിയർ മാൻഡ്രേക്ക് എന്ന ചിത്രത്തിലെ വിനാശം വിതയ്ക്കുന്ന മാൻഡ്രേക്ക് പ്രതിമ പോലെയാണ് പ്രചരണത്തിനെത്തിയ രമേശ് പിഷാരടിയെന്നായിരുന്നു ട്രോളുകൾ.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പിഷാരടി പ്രചരണത്തിനു പോയിടത്തെല്ലാം തോറ്റു, അതു കൊണ്ട് പിഷാരടി മാൻട്രേക്ക് ആണ് പോലും! സഖാക്കളുടെ പുതിയ കണ്ടുപിടുത്തമാണ്.

മാൻഡ്രേക്ക് എന്ന് പിഷാരടിയെ വിളിക്കുമ്പോൾ "മാടംപള്ളിയിലെ യഥാർത്ഥ മാൻഡ്രേക്ക്" യെനക്കൊന്നുമറിയാത്ത പോലെ ചിരിക്കുകയാണ്. സംശയമുണ്ടെങ്കിൽ ആദ്യം പറത്തിയ പ്രാവിനോട് ചോദിച്ചാൽ മതി. പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ അദ്ദേഹം പ്രചരണത്തിനിറങ്ങി 20 ൽ 19 ഉം തോറ്റു. അത്ര വലിയ സ്ട്രൈക്ക് റേറ്റ് സാക്ഷാൽ മാൻഡ്രേക്കിനു പോലുമില്ല.

പിഷാരടി പ്രചരണത്തിനിറങ്ങിയ കുണ്ടറയും, കരുനാഗപ്പള്ളിയും, അങ്കമാലിയും, തൃക്കാക്കരയും, കോട്ടയവും, പാലക്കാടുമടക്കം ഒരു പാട് മണ്ഡലങ്ങൾ യു.ഡി.എഫ് ജയിച്ചു എന്നറിയാഞ്ഞിട്ടല്ല സഖാക്കൾ ഈ സൈബർ ഗുണ്ടായിസം നടത്തുന്നത്, അവരുടെ പ്രശ്നം പിഷാരടി കോൺഗ്രസ്സിനു വേണ്ടിയാണ് പ്രചരണം നടത്തിയത്. അവരുടെ പ്രശ്നം പിഷാരടി കോൺഗ്രസ്സിനു വേണ്ടിയാണ് പ്രചരണം നടത്തിയത്.

കലാകാരനും സാഹിത്യകാരനുമായാൽ അവർ ഇടതുപക്ഷ സഹയാത്രികരും അടിമകളുമായിരിക്കണം എന്ന സഖാക്കൾ സൃഷ്ടിച്ച പൊതുബോധം വിട്ട് യാത്ര ചെയ്തയാളാണ് താങ്കൾ. സഖാക്കളെ സംബന്ധിച്ചിടത്തോളം അവരല്ലാത്ത എല്ലാം തെറ്റാണ്. അവരുടേതല്ലാത്ത രാഷ്ട്രീയം പറയുന്നവരെ ആക്ഷേപിക്കുകയും, തെറി വിളിക്കുകയും ചെയ്യുക എന്നതാണ് അവരുടെ സംസ്കാരം. നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകു സഹോ, അവർ ശീലിച്ച പൈതൃക ഭാഷയിൽ അവർ സംവദിക്കട്ടെ....

TAGS :

Next Story