രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും പൊതുപരിപാടിയിൽ; പ്രതിഷേധങ്ങൾ ഇല്ല
കൊടുന്തിരപ്പുള്ളി അമ്പലപ്പാറയിലെ അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

പാലക്കാട്: പ്രതിഷേധങ്ങൾ ഇല്ലാതെ രാഹുൽ മാങ്കൂട്ടത്തിൽ പൊതുപരിപാടിയിൽ പങ്കെടുത്തു. കൊടുന്തിരപ്പുള്ളി അമ്പലപ്പാറയിലെ അംഗൻവാടി കെട്ടിടം രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. MLA ഫണ്ടും , ICDS ഫണ്ടും ഉപയോഗിച്ചാണ് അംഗനവാടി നിർമ്മിച്ചത്. അംഗനവാടി ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്ന് രാഹുൽ മാങ്കൂടത്തിൽ മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നെങ്കിലും DYFI , ബിജെപിയും പ്രതിഷേധിച്ചില്ല. രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഇനി പ്രതിഷേധം ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് വിവരം.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ ബിജെപി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. പിരായിരി പഞ്ചായത്തിലെ റോഡ് ഉദ്ഘാടനത്തിന് എത്തിയ രാഹുൽ മാങ്കൂട്ടത്തലിന്റെ വാഹനം ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞു. ലൈംഗികാരോപണം ഉയർന്നതിന് ശേഷം മുൻ കൂട്ടി പ്രഖ്യാപിച്ച ശേഷമുള്ള രാഹുലിന്റെ ആദ്യത്തെ പൊതു പരിപാടിയായിരുന്നു പിരായിരി പഞ്ചായത്തിലെ റോഡ് ഉദ്ഘാടനം.
പരിപാടിക്ക് എത്തിയാൽ എംഎൽഎയെ തടയുമെന്ന് ഡിവൈഎഫ്‌ഐയും ബിജെപിയും പ്രഖ്യാപിച്ചിരുന്നു. ഉദ്ഘാടനം നടക്കുന്നതിന് നൂറുമീറ്റർ ദൂരത്ത് വെച്ചാണ് രാഹുലിന്റെ വാഹനം ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞത്. 15 മിനിട്ട് നേരം പ്രവർത്തകർ രാഹുലിന്റെ വാഹനം തടഞ്ഞു. പൊലീസിനെ മറികടന്ന് എത്തിയ പ്രവർത്തകരാണ് എംഎൽഎയുടെ വാഹനം തടഞ്ഞത്.
Adjust Story Font
16

