'രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം'; എംഎൽഎ ഓഫീസിലേക്ക് ഓഫീസിലേക്ക് എസ്എഫ്ഐ മാർച്ച്
പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐയുടെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഓഫീസിന് 500 മീറ്റർ അകലെ ബാരിക്കേഡ് വച്ച് പ്രവർത്തകരെ പൊലീസ് തടഞ്ഞു.
പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും വിദ്യാർഥികൾ ബാരിക്കേഡുകൾ മറികടന്ന് എംഎൽഎ ഓഫീസിന് മുന്നിലെത്തി പ്രതിഷേധിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ നേതാക്കൾ പറഞ്ഞു.
Next Story
Adjust Story Font
16

