Quantcast

അര്‍ജുന്‍ ആയങ്കിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ഡിവൈഎഫ്ഐ; റഹീമിനോട് ചോദ്യങ്ങളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

നിങ്ങളാണ് ചെറുപ്പക്കാരെ കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത് " എന്ന ഒരു പോസിറ്റീവ് പ്രചരണം കണ്ടിരുന്നു. "ചിലതൊക്കെ ചെയ്യരുത്" എന്നു കൂടി ആർജ്ജവത്തോടെ അവരോട് പറയണം സഖാവെ, എങ്കിലെ നല്ല നേതാവാകൂ എന്നും റഹീമിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു

MediaOne Logo

Web Desk

  • Published:

    26 Jun 2021 10:14 AM GMT

അര്‍ജുന്‍ ആയങ്കിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ഡിവൈഎഫ്ഐ; റഹീമിനോട് ചോദ്യങ്ങളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
X

രാമനാട്ടുകര സ്വർണക്കവർച്ചാ ആസൂത്രണ കേസിൽ പൊലീസ് തിരയുന്ന അർജുൻ ആയങ്കിയുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞ് ഡിവൈഎഫ് രംഗത്ത് വന്നതിനു പിന്നാലെ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് എ.എ. റഹീമിന് മറുപടിയുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.

റഹീമിനെ അഭിസംബോധന ചെയ്ത് എഴുതിയ ലേഖനത്തിൽ റഹീമിനോട് ഏഴ് ചോദ്യങ്ങൾ രാഹുൽ ചോദിക്കുന്നു.

1) പാർട്ടിയുമായി ഒരു ബന്ധവുമില്ലാത്ത ഒരാളെ നിങ്ങൾ റെഡ് വോളന്റിയറാക്കുമോ?

2) വോളന്റിയർ പരേഡിനെ നയിക്കുന്നത് സാധാരണ ഗതിയിൽ പരിശീലനം നേടിയവരാണ്. അർജ്ജുൻ ആയങ്കി ഈ പരേഡിനെ നയിക്കുമ്പോൾ അയാൾക്ക് പരിശീലനം നേടിയിട്ടുണ്ടാകും. ആ വ്യക്തിക്ക് പാർട്ടിയുമായി ബന്ധമില്ലെ?

3) സോഷ്യൽ മീഡിയയിൽ താങ്കളെക്കാൾ സജീവമായി ഇടതുപക്ഷത്തിനു വേണ്ടി ഇടപെടൽ നടത്തുകയും, താങ്കളെക്കാൾ സ്വീകാര്യത ലഭിക്കുകയും ചെയ്യുമ്പോൾ അതിനെ പിന്തുണയ്ക്കുന്ന നിങ്ങളുടെ അണികൾക്ക് എന്തു കൊണ്ട് രാഷ്ട്രീയ വിദ്യാഭ്യാസം നല്കിയില്ല?

4) അഴീക്കോടൻ സ്മാരക മന്ദിരത്തിലെ സ്ഥിര സന്ദർശകനായി നേതാക്കന്മാരുടെ ആത്മമിത്രമായിട്ടും എങ്ങനെ അർജ്ജുൻ പാർട്ടിയുമായി ബന്ധമില്ലാത്തവനായി?

5) സ്വർണ്ണക്കടത്തുകാരെ പിന്തുണയ്ക്കുന്നതും വാഴ്ത്തുന്നതും ഇനിയെങ്കിലും നിർത്തണമെന്നും, സഖാക്കൾക്കിനിയും ബോധ്യമായില്ലായെന്നും നിങ്ങളുടെ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് എന്തു കൊണ്ട് പറയണ്ടി വന്നു?

6) കൊടി സുനി മുതൽ കുഞ്ഞനന്ദൻ വരെയുള്ളവർക്ക് വർത്തമാന കാലത്തും, വാടിയ്ക്കൽ രാമകൃഷ്ണനെ കൊന്ന വ്യക്തിക്ക് ഇന്നലെകളിലും CPIM ൽ ലഭിച്ച സ്വീകാര്യതയല്ലേ ചെറുപ്പക്കാരെ ക്രിമിനലിസത്തിലേക്ക് ആകർഷിക്കുന്നത്?

7) പാർട്ടിയുമായി ബന്ധമില്ലാഞ്ഞിട്ടാണോ ഈ ക്രിമിനലുകൾ അഴീക്കോട് സുമേഷിനു വേണ്ടിയൊക്കെ പ്രചാരണത്തിൽ സജീവമായി നിന്നത്?

എന്നിവയാണ് റഹീമിനോട് രാഹുലിന്‍റെ ചോദ്യങ്ങൾ. പാർട്ടിയിൽ ഇത്രയും സ്വാധീനമുള്ള അർജുൻ ആയങ്കിക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് പറയുമ്പോൾ നാളെ റഹീമിന് പാർട്ടിയുമായി ബന്ധമില്ലെന്ന് അവർ തിരിച്ചു പറയുമോ എന്നും രാഹുൽ ചോദിക്കുന്നു.

നിങ്ങളാണ് ചെറുപ്പക്കാരെ കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത് " എന്ന ഒരു പോസിറ്റീവ് പ്രചരണം കണ്ടിരുന്നു. "ചിലതൊക്കെ ചെയ്യരുത്" എന്നു കൂടി ആർജ്ജവത്തോടെ അവരോട് പറയണം സഖാവെ, എങ്കിലെ നല്ല നേതാവാകൂ എന്നും റഹീമിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു.

അതേസമയം സ്വർണക്കടത്ത് കേസിൽ പൊലീസ് തിരയുന്ന അർജുൻ ആയങ്കിയും ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം.ഷാജറും ഒരുമിച്ചുള്ള ഫോട്ടോ പുറത്ത്. ഐ.ആർ.പി.സിയുടെ ഹെൽപ് ഡെഡ്കിൽ നിൽക്കുന്ന ചിത്രമാണ് പുറത്തുന്നവത്. അർജുൻ ആയങ്കിയെ തള്ളി ഷാജർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ പുറത്തുവന്നത്.

പ്രസ്ഥാനവുമായി ഒരു ബന്ധവും ഇല്ലാത്ത പലരും സോഷ്യൽ മീഡിയയിലൂടെ ജനങ്ങളെ കബളിപ്പിച്ച് നേതാക്കളായി മാറുകയാണെന്നും കള്ളക്കടത്തുകാർക്ക് ലൈക്ക് ചെയ്യുന്നവർ അത് തിരുത്തണമെന്നും ഷാജർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

അർജുൻ ആയങ്കിയുടെ സി.പി.എം ബന്ധം സംബന്ധിച്ച് വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലായിരുന്നു കണ്ണൂർ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി തന്നെ ഇത്തരം സംഘങ്ങളെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയത്.

TAGS :

Next Story