Quantcast

ചെറുതുരുത്തിയിൽ പണം പിടികൂടിയ സി.സി ജയന്റെ വീട്ടിൽ റെയ്ഡ്

19.7 ലക്ഷം രൂപയാണ് സി.സി ജയന്റെ വാഹനത്തിൽനിന്ന് പിടികൂടിയത്.

MediaOne Logo

Web Desk

  • Published:

    12 Nov 2024 4:59 PM IST

Raid in CC Jayan home
X

പാലക്കാട്: ചേലക്കരയിൽ പണം പിടികൂടിയ ആളുടെ വീട്ടിൽ റെയ്ഡ്. വ്യവസായിയായ സി.സി ജയന്റെ ഷൊർണൂർ കൊളപ്പുളമിയിലെ വീട്ടിലാണ് റെയ്ഡ്. തെരഞ്ഞെടുപ്പ് സ്‌ക്വാഡും ഇൻകം ടാക്‌സുമാണ് റെയ്ഡ് നടത്തിയത്.

19.7 ലക്ഷം രൂപയാണ് സി.സി ജയന്റെ വാഹനത്തിൽനിന്ന് പിടികൂടിയത്. 25 ലക്ഷം രൂപ പിൻവലിച്ചതിന്റെ രേഖ ഇവർ ഹാജരാക്കിയിരുന്നു. ഇന്ന് രാവിലെയാണ് കലാമണ്ഡലത്തിന് സമീപത്തുവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സംഘം പണം പിടികൂടിയത്. നിർമാണപ്രവർത്തനങ്ങൾക്കായി പിൻവലിച്ച പണമാണ് ഇതെന്നാണ് ജയൻ പൊലീസിനോട് പറഞ്ഞത്.

TAGS :

Next Story