Quantcast

കെ.ഫോണിന്റെ സാങ്കേതിക പങ്കാളിയാകാൻ എസ്.ആർ.ഐ.ടിയുമായി ബന്ധമുള്ള റെയിൽ ടെൽ

രണ്ട് തവണ ടെണ്ടർ നടപടികൾ റദ്ദാക്കിയ ശേഷമാണ് ഐ.എസ്.പി ടെണ്ടർ റെയിൽ ടെല്ലിലേക്ക് എത്തുന്നത്

MediaOne Logo

Web Desk

  • Published:

    18 Aug 2023 7:46 AM GMT

kfon, RailTel ties up with SRIT to become kfon s technology partner,കെ.ഫോണിന്റെ സാങ്കേതിക പങ്കാളിയാകാൻ എസ്.ആർ.ഐ.ടിയുമായി ബന്ധമുള്ള റെയിൽ ടെൽ,എസ്.ആർ.ഐ.ടി,റെയിൽ ടെൽ,കെ.ഫോണ്‍
X

തിരുവന്തപുരം: കെ ഫോണിന്റെ സാങ്കേതിക പങ്കാളിയെ നിശ്ചയിക്കാനുള്ള ടെണ്ടർ എസ്.ആർ.ഐ.ടിയുമായി ബന്ധമുള്ള റെയിൽ ടെല്ലിന് ലഭിക്കും. ഇതാടെ കെ ഫോണിലെ സുപ്രധാന ഇടപാടുകളിയെല്ലാം എസ്.ആർ.ഐ.ടിയുടെ പങ്കാളിത്തം ഉറപ്പായി.

എവിടെ തുടങ്ങിയാലും അതെല്ലാം എസ്.ആർ.ഐ.ടിയിലേക്ക് എത്തുന്നതാണ് കെ. ഫോണിലെ അവസ്ഥ . ഐ.എസ്.പി ടെണ്ടറിൽ L 1 ആയത് റെയിൽ ടെല്ലാണ്. കെ. ഫോണിലെ എം.എസ്.പി സ്വന്തമാക്കിയ എസ്.ആർ.ഐ.ടിയുമായി ഇടപാടുകൾ ഉള്ള സ്ഥാപനമാണിത്. ഹാര്‍ഡ് വെയര്‍, സോഫ്ട് വെയര്‍ സാങ്കേതിക സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള ടെണ്ടറാണ് റെയിൽ ടെല്ലിന് ലഭിച്ചിരിക്കുന്നത്.

റെയിൽ ടെല്ലിൻ്റെ കേരളത്തിലെ എം.എസ് .പി എസ് ആർ.ഐ.ടി ആയതിനാൽ സ്വഭാവികമായി ഇതും എത്തിച്ചേരുക അവരിലേക്കാണെന്ന് ചുരുക്കം. കൺസോര്‍ഷ്യം പങ്കാളിയായ എസ്ആര്‍ഐടിക്ക് നേരിട്ട് പങ്കെടുക്കാൻ കഴിയില്ല. എന്നാൽ എസ്ആര്‍ഐടിയുടെ സോഫ്ട് വെയറായ ആര്‍ കൺവേര്‍ജ് ഉപയോഗിക്കുന്നവരെ മാത്രമെ പരിഗണിക്കൂ എന്ന് പറഞ്ഞ് വ്യവസ്ഥ തിരുത്തിയാണ് പുതിയ ടെണ്ടര്‍ വിളിച്ചത്. നേരത്തെ സിറ്റ്സ ടെക്നോജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് ലഭിച്ച ടെണ്ടർ റദ്ദാക്കിയിരുന്നു. ഇതിൽ നിയമനടപടികൾ നടക്കുകയാണ്.


TAGS :

Next Story