Quantcast

സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട്

തുലാവർഷത്തിനൊപ്പം ചക്രവാതച്ചുഴിയുടെയും സ്വാധീനവുമുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-11-03 10:32:14.0

Published:

3 Nov 2022 10:28 AM GMT

സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്. തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. സംസ്‌ഥാനത്ത്‌ പരക്കെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ് , കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലയൊഴികെ യെല്ലോ അലർട്ട് ആണ്.

തുലാവർഷത്തിനൊപ്പം ചക്രവാതച്ചുഴിയുടെയും സ്വാധീനവുമുണ്ട്. തെക്കൻ തമിഴ്നാട് തീരത്തായി ചക്രവാതച്ചുഴി രൂപം കൊണ്ടിട്ടുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് ആണ്.

TAGS :

Next Story