Quantcast

സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

MediaOne Logo

Web Desk

  • Updated:

    2021-08-27 09:34:26.0

Published:

27 Aug 2021 9:24 AM GMT

സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
X

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യതയുള്ളതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട് , മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.

കേരള- ലക്ഷദ്വീപ്- കർണാടക തീരങ്ങളിൽ മൂന്ന് ദിവസം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിർദേശമുണ്ട്.

TAGS :

Next Story