Quantcast

സംസ്ഥാനത്ത് അഞ്ച് ദിവസം കനത്തമഴയ്ക്ക് സാധ്യത;ആറ് ജില്ലകളിൽ മുന്നറിയിപ്പ്

ആന്ധ്രാപ്രാദേശ് തീരത്തിനു മുകളിൽ സ്ഥിതിചെയ്തിരുന്ന അതി തീവ്രന്യുനമർദം ശക്തി കുറഞ്ഞു തീവ്രന്യുനമർദമായി മാറി.

MediaOne Logo

Web Desk

  • Published:

    12 May 2022 9:55 AM GMT

സംസ്ഥാനത്ത് അഞ്ച് ദിവസം കനത്തമഴയ്ക്ക് സാധ്യത;ആറ് ജില്ലകളിൽ മുന്നറിയിപ്പ്
X

തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ചുദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. വരും മണിക്കൂറുകളിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നി ജില്ലകളിൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് 40 കിലോമീറ്റർ വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

അതിനിടെ ആന്ധ്രാപ്രാദേശ് തീരത്തിനു മുകളിൽ സ്ഥിതിചെയ്തിരുന്ന അതി തീവ്രന്യുനമർദം ശക്തി കുറഞ്ഞു തീവ്രന്യുനമർദമായി മാറി. അടുത്ത 12 മണിക്കൂറുനുള്ളിൽ ഇത് വീണ്ടും ദുർബലമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

TAGS :

Next Story